ADVERTISEMENT

കോവിഡ് പ്രതിരോധത്തിന് എല്ലാവരും സാമൂഹിക അകലം പാലിക്കാനാണ് ഗവൺമെന്റ് നിർദ്ദേശിച്ചത്. എന്നാൽ ബെൽജിയത്തിലെ ബ്രസൽസിൽ ഒരു കലാകാരൻ തന്റെ തല ഒന്നാകെ ഈ ലോകത്തിൽ നിന്നു തന്നെ ഐസൊലേറ്റ് ചെയ്തു കളഞ്ഞു. ഇതിനായി അലൻ വെർചൂരൻ എന്ന കലാകാരൻ തലയിലേറ്റിയത് ഒരു സഞ്ചരിക്കുന്ന മരുപ്പച്ചയാണ്.

ഒരു പ്ലെക്സി ഗ്ലാസ് മിനി ഗ്രീൻഹൗസ് തോളിലേറ്റി അതിനുള്ളിൽ തന്റെ തല കയറ്റി വച്ചാണ് അലൻ  നഗരത്തിലൂടെ ചുറ്റുന്നത്. ആ ഗ്ലാസ് ഹൗസിനുള്ളിൽ ഉള്ളതാകട്ടെ നല്ല ശുദ്ധവായു നൽകുന്ന സുഗന്ധവാഹിനികളായ ലാവെൻഡർ അടക്കമുള്ള സസ്യങ്ങളും.

താൻ മുൻപ്  ജോലി ചെയ്തിരുന്ന ടുണീഷ്യയിലെ മരുപ്പച്ചകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് 15 വർഷം മുൻപാണ് അലൻ ഈ ആശയം അവതരിപ്പിച്ചത്. ദുർഗന്ധം പരത്തുന്ന ശബ്ദായമാനമായതും മലിനമായതുമായ ലോകത്തുനിന്ന് തന്നെ സ്വയം പ്രതിരോധിക്കുന്നതിനു വേണ്ടിയാണ് ഈ സഞ്ചരിക്കുന്ന മരുപ്പച്ച അലൻ തയ്യാറാക്കിയത്. അത് പിന്നീട് കോവിഡ് കാലത്ത് മാസ്കിന് പകരം സ്വീകരിക്കാവുന്ന വ്യത്യസ്തമായ പ്രതിരോധ കവചമായി തീർന്നു.

reuters-belgian-artists-portable-oasis-creates-covid-free-bubble-one
Alain Verschueren. (Image : Reuters Video Screen Shot)

ആസ്മയുള്ള തനിക്ക് മാസ്കിനേക്കാൾ സൗകര്യപ്രദം സ്വച്ഛന്ദമായി ശ്വസിക്കാവുന്ന ഈ മരുപ്പച്ചയാണെന്നും അലൻ പറയുന്നു. എന്തായാലും കുറഞ്ഞ നാളുകൾക്കുള്ളിൽ ബ്രസൽസ് നഗരത്തിലെ ഒരു കൗതുകക്കാഴ്ചയായി അലനും ഈ സഞ്ചരിക്കുന്ന മരുപ്പച്ചയും മാറി.

English Summary : Belgian artist Alain Verschuere's 'portable oasis' creates COVID-free bubble for one

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com