ADVERTISEMENT

ആര്യവേപ്പില, തുളസിയില എന്നിവ കൊണ്ടു സ്വയം നിർമിച്ച മാസ്ക്കുമായി ഉത്തർപ്രദേശിലെ സീതാപുർ സ്വദേശിയായ വയോധികൻ. ഐപിഎസ് ഉദ്യോഗസ്ഥന്‍ രൂപിൻ ശർമയാണ്  മാസ്ക് ധരിച്ച് നിൽക്കുന്ന വയോധികന്റെ  വിഡിയോ പങ്കുവച്ചത്.

കയറുകൾ വല പോലെ കെട്ടി അതിനകത്ത് ആര്യവേപ്പിലയും തുളസിയും വച്ചാണു മാസ്ക് ഉണ്ടാക്കിയിരിക്കുന്നത്. ഇതിന്റെ ഗുണങ്ങള്‍ വിവരിക്കുന്ന വയോധികൻ, മറ്റേത് മാസ്ക്കിനെക്കാളും ഫലപ്രദമാണിതെന്നും വിഡിയോയിൽ അവകാശപ്പെടുന്നു. 

‘ഈ മാസ്ക് കോവിഡിൽ നിന്നും രക്ഷിക്കുമോ എന്ന് ഉറപ്പില്ല. എന്നിരുന്നാലും ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്’ എന്നു വിഡിയോ പങ്കുവച്ചു കൊണ്ട് രൂപിൻ ശർമ കുറിച്ചു. 

ഈ നാച്യുറല്‍ മാസ്ക്കും വയോധികനും സമൂഹമാധ്യമങ്ങളിൽ വൈറലായി. അശാസ്ത്രീയ രീതിയാണിതെന്ന് ചൂണ്ടികാട്ടി നിരവധിപ്പേർ  വിമർശനം ഉയർത്തുന്നുണ്ട്.

English Summary : Video of old man wearing neem and tulsi mask goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com