ADVERTISEMENT

കോവിഡ് വാക്സീന്‍ സ്വീകരിച്ചശേഷം തനിക്ക് കാന്തിക ശക്തി ലഭിച്ചെന്ന വിചിത്ര വാദവുമായി മഹാരാഷ്ട്രയിലെ നാസിക് സ്വദേശി. തന്റെ ശരീരത്തിൽ ലോഹവസ്തുക്കൾ ഒട്ടിപ്പിടിക്കുന്ന വിഡിയോ പങ്കുവച്ചാണ് അരവിന്ദ് ജഗന്നാഥ് സോണർ എന്ന 70 കാരൻ  രംഗത്തെത്തിയത്. വാക്സീന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ശരീരത്തിന് മാറ്റം ഉണ്ടായതെന്ന് ഇയാൾ അവകാശപ്പെടുന്നു.

ശരീരത്തിൽ ആദ്യമായി ലോഹവസ്തു ഒട്ടിപ്പിടിച്ചപ്പോൾ വിയർപ്പ് കാരണമാകും എന്നാണ് അരവിന്ദ് കരുതിയത്. തുടർന്ന് കുളിച്ച് വന്നു. എന്നാൽ അപ്പോഴും ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടായില്ല. സ്പൂണുകൾ, നാണയങ്ങൾ, ചട്ടുകം എന്നിങ്ങനെ പലതരം വസ്തുക്കൾ ശരീരത്തിൽ ഒട്ടിപ്പിടിക്കുന്ന വിഡിയോ ചിത്രീകരിക്കുകകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. വാക്സീൻ എടുത്തതു മാത്രമാണ് സാധാരണയിൽ നിന്നു വ്യത്യസ്തമായി സമീപ ദിവസങ്ങളിൽ ചെയ്തത്. അതുകൊണ്ടാണ് ഇതിനു കാരണം വാക്സീൻ ആണെന്ന് അരവിന്ദ് വാദിക്കുന്നത്.

വിഡിയോ വൈറലായതോടെ നാസിക് മുൻസിപ്പൽ കോർപറേഷൻ നിയോഗിച്ച ഒരു ഡോക്ടർ അരവിന്ദിന്റെ വീട്ടിലെത്തി പരിശോധന നടത്തി. കാന്തിക ശക്തിക്ക് കാരണം വാക്സീൻ ആകില്ലെന്നും കൂടുതൽ അന്വേഷണങ്ങൾ നടത്തണം എന്നുമാണ് ഡോക്ടറുടെ നിലപാട്. നാസിക് മുനിസിപ്പൽ കോർപറേഷൻ സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് വൈകാതെ മഹാരാഷ്ട്ര സർക്കാരിന് സമർപ്പിക്കും. 

ഇത്തരം വാദങ്ങൾ അടിസ്ഥാനരഹിതം ആണെന്നും വാക്സീന്‍ എടുത്താൽ ആരുടെയും ശരീരം കാന്തികമായി മാറില്ലെന്നും പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്കിങ് വിഭാഗം ട്വീറ്റ് ചെയ്തിട്ടുണ്ട്. 

English Summary : Maharashtra Man Claims He Got Magnetic Powers After 2 Doses of Vaccine.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com