ADVERTISEMENT

യുകെയിലെ ഹിറ്റ് റിയാലിറ്റി ഷോ ‘മാരീഡ് അറ്റ് ഫസ്റ്റ് സൈറ്റി’ൽ നിന്നു മാന്യത ലംഘിച്ച പെരുമാറിയ മത്സരാർഥിയെ പുറത്താക്കി. സഹമത്സരാർഥികളെയും അധികൃതകരെയും അധിക്ഷേപിച്ച മോഡൽ നിഖിത ജാസ്മിൻ ആണ് അച്ചടക്ക നടപടി നേരിട്ടത്. പങ്കാളിയെ ഇഷ്ടമാകാത്തതിനെ തുടർന്നതായിരുന്നു നിഖിതയുടെ പൊട്ടിത്തെറിയും നാടീകയ രംഗങ്ങളും. 

ഒരു കൂട്ടം റിലേഷന്‍ഷിപ്പ് വിദഗ്ധര്‍ വ്യക്തികളുടെ അഭിരുചികളെ ശാസ്ത്രീയമായി വിലയിരുത്തി അനുയോജ്യമായ പങ്കാളിയെ കണ്ടെത്തുന്നതാണ് ‘മാരിഡ് അറ്റ് ഫസ്റ്റ് സൈറ്റ്’. വിവാഹത്തിന് നിമിഷങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് വരനും വധുവും കാണുന്നത്. പരസ്പരം മുഖം പോലും കാണാതെ, റിലേഷന്‍ഷിപ്പ് വിദഗ്ധര്‍ ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ പ്രകാരം നടത്തുന്ന ഈ മാച്ച് മേക്കിങ്ങ് വിജയിക്കുമോ ഇല്ലയോ എന്നറിയാന്‍ ദമ്പതികളുടെ ജീവിതത്തെ ക്യാമറ പിന്തുടരുന്നു. ഇവർ തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും പൊട്ടിത്തെറിയും ചേര്‍ന്ന് ഒരു മസാല പടം പോലെ ഷോ മുന്നേറും. 

ഇഷ്ടില്ലാത്ത പങ്കാളിയെ ലഭിക്കുന്നവര്‍ അതിനോടുള്ള പ്രതിഷേധം പലതരത്തില്‍ പ്രകടിപ്പിച്ചെന്ന് വരാം. ഇത്തരത്തിലുള്ള പ്രതിഷേധമാണ് നിഖിതയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. എന്നാൽ ഇതു നിലവിട്ടതോടെ നിഖിതയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി.  

nikitha-1
ഇടത് (നിഖിത ജാസ്മിൻ), (വലത്) നിഖിതയും പങ്കാളി ആന്റ് പൂളും

ആറടി ഉയരവും നല്ല മസിലുകളും പല്ലുകളും പച്ച കണ്ണുകളുമുള്ള ഒരാളെയാണ് താന്‍ ഭർത്താവായി ആഗ്രഹിച്ചത്. എന്നാൽ നേര്‍വിപരീതമാണ് തനിക്ക് ലഭിച്ചയാൾ എന്നായിരുന്നു നിഖിതയുടെ പരാതി. മധുവിധു കാലത്തും ഇവർ തമ്മിൽ കലഹം ഉണ്ടായിരുന്നു. ഒടുവിൽ മത്സരാർഥികൾക്ക് വേണ്ടിയുള്ള അത്താഴവിരുന്നിൽ നിഖിത പ്രകോപിതയാവുകയും മോശമായി പ്രതികരിക്കുകയുമായിരുന്നു.

നിഖിതയെ പുറത്താക്കിയതോടെ ഭര്‍ത്താവ് ആന്‍റ് പൂളിനും ഷോയിൽ നിന്നു പുറത്തു പോകേണ്ടി വന്നു. നിഖിത പിന്നീട് ചാനൽ അധികൃതരോട് ക്ഷമാപണം നടത്തിയെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. 

English Summary : Married At First Sight UK's Nikita Jasmine removed for 'aggression'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com