‘രക്തത്തിൽ കുളിച്ച് നഗ്നയായി’ കയ്‌ലി ജെന്നർ; വിമർശനം

kylie-jenner-blood-shed-nude-photo-criticized-by-netizens
Image Credits : kyliejenner / Instagram
SHARE

നടിയും മോഡലും സംരംഭകയുമായ കയ്‌ലി ജെന്നറിന്റെ പുതിയ ഫോട്ടോഷൂട്ടിനെതിരെ വിമർശനം ശക്തം. ‘രക്തത്തിൽ കുളിച്ച് നഗ്നയായി ഇരിക്കുന്ന’ കെയ്‌ലിയെ ആണ് ചിത്രത്തിൽ കാണുക. സൗന്ദര്യ വർധക ഉത്പന്നങ്ങളുടെ പ്രചാരണത്തിനായി നടത്തിയ ഈ ഫോട്ടോഷൂട്ട് അനുചിതവും ഭയാനകവുമായി തോന്നുന്നു എന്നാണ് വിമർശനം. 

മുഖമൊഴിച്ച്, രക്തം പോലെ തോന്നിക്കുന്ന ചായം ശരീരമാകെ പുരട്ടി നഗ്നയായാണു കെയ്‌ലി ഇരിക്കുന്നത്. നിലത്താകെ ചായം പടർന്നിരിക്കുന്നു. കയ്‌ലി കോസ്മറ്റിക്സ് പുറത്തിറക്കുന്ന പുതിയ സൗന്ദര്യ വർധക ഉത്പന്നങ്ങൾക്ക് ഇങ്ങനെയൊരു പരസ്യത്തിന്റെ ആവശ്യമില്ലെന്നും ആളുകളിൽ അസ്വസ്ഥത സൃഷ്ടിക്കാൻ മാത്രമേ ഈ ഷൂട്ട് ഉപകരിക്കൂ എന്നും വിമർശകർ വാദിക്കുന്നു. മുൻപും കയ്‌ലിയുടെ ഫോട്ടോഷൂട്ടും വസ്ത്രധാരണവും വിവാദങ്ങളിൽ നിറഞ്ഞിട്ടുണ്ട്. അന്നത്തെ പോലെ ഈ വിവാദത്തോടും താരം മൗനം പാലിക്കുകയാണ്.

ഫോബ്സ് പുറത്തുവിട്ട 2020ൽ ഉയർന്ന പ്രതിഫലം വാങ്ങിയവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് കയ്‌ലി ജെന്നറിന് ആണ്. 590 മില്യൻ ഡോളറാണ് കയ്‌ലിയുടെ വരുമാനം. കയ്‌ലി കോസ്മറ്റിക്സിന്റെ 51 ശതമാനം ഓഹരി അമേരിക്കയിലെ മറ്റൊരു പ്രമുഖ ബ്രാൻഡ‍ിന് വിറ്റാണ് വരുമാനത്തിൽ മുന്നിലെത്തിയത്. മോഡലിങ്, ബിസിനസ്, അഭിനയം എന്നിവ കൂടാതെ ടെലിവിഷൻ ഷോകളുടെ നിർമാണം, സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസിങ് എന്നിവയും കയ്‌ലിയുടെ വരുമാന മാർഗങ്ങളാണ്.

English Summary : Kylie Jenner posts a full-nude photo drenched in blood

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് കർഷകവിജയമോ? വിശ്വസിക്കാമോ മോദി സർക്കാരിന്റെ നിലപാടുമാറ്റം?

MORE VIDEOS
FROM ONMANORAMA