ADVERTISEMENT

‌നടി ഗായത്രി സുരേഷിന്റെ വാഹനം അപകടത്തിൽപ്പെട്ടപ്പോൾ ഒപ്പം ഉണ്ടായിരുന്നതു താനല്ലെന്നും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സീരിയൽ താരം ജിഷിൻ മോഹൻ. ഗായത്രിക്കൊപ്പം ഉണ്ടായിരുന്നത് ജിഷിൻ ആണെന്നു ചില യൂട്യൂബ് ചാനലുകൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഇതു തെറ്റാണെന്ന് സമൂഹമാധ്യമത്തിലൂടെ ലൈവിലെത്തിയാണ് ജിഷിൻ വ്യക്തമാക്കിയത്.

‘‘ആ ജിഷിൻ ഞാനല്ല. ഗായത്രി സുരേഷിന് ഒപ്പം ഉണ്ടായിരുന്ന സീരിയൽ നടൻ ഇവനാണ് എന്ന തലക്കെട്ടോടെ ചില വാർത്തകൾ കണ്ടു. ശരിക്കും മാനനഷ്ടത്തിന് കേസ് നൽകുകയാണ് വേണ്ടത്. പക്ഷേ അതിനൊന്നും സമയമില്ല. നിങ്ങൾ വാർത്ത വളച്ചൊടിച്ച് കൊടുക്കുമ്പോൾ എനിക്കും അച്ഛനും അമ്മയും ഉണ്ടെന്ന് ഓർക്കണം’’ – ജിഷിൻ പറഞ്ഞു.

ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം കാക്കനാട് ഭാഗത്തു വച്ചാണ് അപകടത്തിൽപ്പെട്ടത്. ഇവർ വാഹനം നിർത്താതെ പോയതോടെ ഒരു സംഘം പിന്തുടരുകയും ഗായത്രിയേയും സുഹൃത്തിനെയും നടുറോഡിൽ തടഞ്ഞു വയ്ക്കുകയും ചെയ്തു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com