ADVERTISEMENT

നടി റബേക്കയുടെ രസകരമായ വി‍ഡിയോ പങ്കുവച്ച് ഭർത്താവ് ശ്രീജിത്ത് വിജയൻ. വിവാഹ പിറ്റേന്ന് രാവിലെ റബേക്കയെ വിളിച്ചുണർത്താൻ ശ്രീജിത്ത് ശ്രമിക്കുന്നതാണു വിഡിയോയിലുള്ളത്.

‘എട്ടു മണിയായി. കണ്ണാ എണീക്ക്’ എന്നാണ് ശ്രീജിത്ത് പറയുന്നത്. എന്നാൽ ‘ശല്യപ്പെടുത്തല്ലേ’ എന്നാണ് റബേക്കയുടെ മറുപടി. കല്യാണ പെണ്ണ് രാവിലെ എഴുന്നേറ്റ് സെറ്റ് മുണ്ട് ഉടുത്ത് ഒരു കപ്പ് കാപ്പിയുമായി ഭര്‍ത്താവിന്റെ അടുത്തേക്ക് വരണമെന്നതാണ് കേരള സങ്കല്‍പം എന്നു ശ്രീജിത്ത്‌ തമാശ രൂപേണ പറയുന്നുണ്ട്. ശ്രീജിത്ത് ദൃശ്യങ്ങൾ പകർത്തുന്നുണ്ടെന്നു മനസ്സിലാക്കി റബേക്ക ഫോൺ പിടിച്ചു വാങ്ങുന്നതും കാണാം. ‘വിവാഹ സങ്കൽപം വേർഷൻ 2’ എന്നെഴുതി ശ്രീജിത്ത് പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

നവംബർ 1ന് ആയിരുന്നു സിനിമാ സംവിധായകൻ ശ്രീജിത്ത് വിജയനും സീരിയൽ താരം റബേക്ക സന്തോഷും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമ-സീരിയല്‍ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. 5 വർഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com