ADVERTISEMENT

കൊറിയൻ സീരിസ് സ്ക്വിഡ് ഗെയിം തീമിൽ പാർട്ടി സംഘടിപ്പിച്ചതിന് വിമർശനം നേരിട്ട് മോഡൽ ക്രിസ്റ്റി ടെയ്ഗൻ. സീരിസിലെ പാവയുടേതിനു സമാനമായ വസ്ത്രമായിരുന്നു ടെയ്ഗൻ ധരിച്ചത്. പാർട്ടിക്കെത്തിയവര്‍  മത്സരാർഥികളുടെ പച്ച ട്രാക്സ്യൂട്ടും വെയിറ്റർമാർ ഗാര്‍ഡുകളുടെ ചുവപ്പ് വസ്ത്രവും അണിഞ്ഞു. സീരിസിലേതിനു സമാനമായ ഗെയിമുകളും സംഘടിപ്പിച്ചിരുന്നു. വിജയിക്ക് ഒരു ഉല്ലാസ യാത്രയാണു സമ്മാനം. എന്നാൽ പാർട്ടിയുടെ ചിത്രങ്ങൾ ടെയ്ഗൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിനു പിന്നാലെ വിമർശനം ഉയർന്നു. 

 

സമ്പന്നരുടെ ക്രൂരമനോഭാവവും സാധാരണക്കാരുടെ നിസ്സഹായാവസ്ഥയും ആവിഷ്കരിക്കുന്നതാണ് സ്ക്വിഡ് ഗെയിം സീരിസ്. അതിലെ ക്രൂരമനോഭാവത്തെ മഹത്വവത്കരിക്കുന്ന പ്രവൃത്തിയാണ് ടെയ്ഗനിൽനിന്ന് ഉണ്ടായതെന്നാണു വിമർശനം. സീരിസ് മുന്നോട്ട് വച്ച ആശയം മനസ്സിലാക്കിയിരുന്നെങ്കിൽ ടെയ്ഗൻ ഒരിക്കലും ഇങ്ങനെ ചെയ്യുമായിരുന്നില്ലെന്നും വിമർശകർ പറയുന്നു. എന്നാൽ ഇതിൽ വിമർശിക്കാൻ യാതൊന്നുമില്ലെന്നാണ് താരത്തെ പിന്തുണക്കുന്നവരുടെ അഭിപ്രായം. 

 

കഷ്ടപ്പാടുകളിൽ വലയുന്ന മനുഷ്യർക്ക് ഭീമൻ സമ്മാനത്തുക വാഗ്ദാനം ചെയ്ത് മത്സരിപ്പിക്കുന്നതാണ് സ്ക്വിഡ് ഗെയിമിന്റെ പ്രമേയം. ഇതിൽ ഒരാൾക്ക് മാത്രമേ വിജയിക്കാനാവൂ. ബാക്കിയുള്ളവരെല്ലാം കൊല്ലപ്പെടും. ഇതെല്ലാം കണ്ട് ആസ്വദിക്കാന്‍ അതിസമ്പന്നരായ കുറച്ച് മനുഷ്യരും. കാഴ്ചക്കാരിൽ സർവകാല റെക്കോർഡുമായി സ്ക്വിഡ് ഗെയിം കുതിപ്പ് തുടരുകയാണ്. 

 

English Summary : Model Chrissy Teigen criticized for hosting Squid Game-themed party 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com