കിങ് ഖാനായി മേക്കപ് ആർട്ടിസ്റ്റ് ദിക്ഷിത; അവിശ്വസനീയമെന്ന് ആരാധകര്‍: വിഡിയോ
Mail This Article
×
ബോളിവുഡ് താരം ഷാരുഖ് ഖാന്റെ രൂപത്തിലേക്ക് പകർന്നാട്ടം നടത്തി ഞെട്ടിച്ച് മേക്കപ് ആർട്ടിസ്റ്റ് ദിക്ഷിത. സ്വയം മേക്കപ് ചെയ്തുള്ള മേക്കോവറിന്റെ വിഡിയോ ദീക്ഷിത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇത് വൈറലായി.
കറുപ്പ് സ്യൂട്ടും വൈറ്റ് ഷർട്ടും ധരിച്ചുള്ള ഷാരുഖിന്റെ ലുക്ക് ആണ് ദിക്ഷിത അനുകരിച്ചത്. വിവിധ മേക്കപ് രീതികളിലൂടെ ദിക്ഷിത കിങ് ഖാന്റെ രൂപത്തിലേക്ക് മാറുന്നതാണ് വിഡിയോയിലുള്ളത്.
ഒരു ലക്ഷത്തിലധികം ലൈക്ക് വിഡിയോയ്ക്ക് ലഭിച്ചു. ദിക്ഷിതയെ അഭിനന്ദിച്ച് നിരവധി കമന്റുകളുമുണ്ട്. ഈ മേക്കോവർ അവിശ്വസനീയമെന്നാണ് ഷാരുഖിന്റെ ആരാധകരുടെ അഭിപ്രായം. സംഭവം വൈറലായതോടെ ഷാരുഖിന്റെ മറ്റൊരു ലുക്കും ദിക്ഷിത അനുകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.