ADVERTISEMENT

എട്ടു ഭാര്യമാർ, എല്ലാവരും ഒന്നിച്ച് ഒരു വീട്ടിൽ താമസം, സമയക്രമം അനുസരിച്ച് ഒരോ ഭാര്യയ്ക്ക് ഒപ്പവും സമയം ചെലവിടൽ... വിചിത്രമാണ് തായ്‌ലൻഡ് സ്വദേശി ഒങ് ഡാം സോറോട്ടിന്റെ ജീവിതം. തായ്‌ലൻഡിലെ ഒരു സ്വകാര്യ ടിവി ചാനലി‍ൽ വന്ന സോറോട്ടിന്റെ  അഭിമുഖം ശ്രദ്ധയാണ് നേടിയിരിക്കുന്നത്. യുട്യൂബിൽ മാത്രം ഇതുവരെ 30 ലക്ഷം കാഴ്ചക്കാര്‍. ആ ജീവിതകഥ ഇങ്ങനെ:

ഒങ് ഡാം സോറോട്ട് ഒരു ടാറ്റൂ കലാകാരനാണ്. ഒരു സുഹൃത്തിന്റെ വിവാഹത്തിന് പോയപ്പോൾ പരിചയപ്പെട്ട നോങ് സ്‌പ്രൈറ്റി എന്ന യുവതിയെ ആണ് ഇയാൾ ആദ്യമായി വിവാഹം ചെയ്യുന്നത്. ദാമ്പത്യം സുഖകരമായി മുന്നോട്ടു പോയി. ഇതിനിടിയലാണ് നോങ് എലിൻ എന്ന ഈ യുവതിയെ പരിചയപ്പടുന്നത്. ഒരു മാർക്കറ്റിൽ വച്ചുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ എലിനോട് സോറോട്ടിന് പ്രണയം തോന്നി. ഒരു ഭാര്യയുണ്ടെന്ന് അറിഞ്ഞിട്ടും എലിൻ വിവാഹത്തിന് സമ്മതിച്ചു. ഇതോടെ സോറോട്ടിന്റെ രണ്ടാമതും വിവാഹിതനായി.

എന്നാൽ സോറോട്ടിന്റെ പ്രണയം വീണ്ടും തുടർന്നു. മൂന്നാം ഭാര്യയെ ആശുപത്രിയിൽവച്ചാണ് പരിചയപ്പെട്ടത്. സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ടവരാണ് നാലും അഞ്ചും ആറും ഭാര്യമാരായത്. അമ്മയുമായി ക്ഷേത്രദർശനം നടത്തുമ്പോൾ ഏഴാം ഭാര്യയെയും പട്ടായയിൽ നാല് ഭാര്യമാർക്കൊപ്പം അവധി ആഘോഷിക്കാൻ പോയപ്പോൾ എട്ടാം ഭാര്യയെയും കണ്ടുമുട്ടി. 

ഭർത്താവിന്റെ ഊർജസ്വലതയും ചിന്താശേഷിയുമാണ് സോറോട്ടിനെ പ്രണയിക്കാനുള്ള കാരണമെന്ന് ഭാര്യമാർ. വളരെ കരുതലോടെയാണ് അദ്ദേഹം തങ്ങളെ നോക്കുന്നതെന്നും വഴക്കിടേണ്ട ഒരു സാഹചര്യവും ജീവിതത്തിൽ ഇല്ലെന്നും ഭാര്യമാർ പറയുന്നു. സോറോട്ടിന് ആദ്യ ഭാര്യയിൽ ഒരു കുട്ടിയുണ്ട്. രണ്ട് പേർ ഇപ്പോൾ ഗർഭിണികളാണ്.

പണം മോഹിച്ചാണ് ഇവർ തന്നെ‌ വിവാഹം ചെയ്തതെന്ന് ആരോപണങ്ങളെ ഒങ് ഡാം തള്ളിക്കളയുന്നു. വീട്ടിലെ എല്ലാവർക്കും ഓരോ ചുമതലകളുണ്ട്. പലരീതിയിൽ എല്ലാവരും കുടുംബത്തിനായുള്ള പണം സ്വരൂപിക്കുന്നുണ്ടെന്നും ഒങ് ഡാം പറയുന്നു. 

നിലവിൽ എട്ടു ഭാര്യമാരോടുമൊപ്പം ഒരു വീട്ടിലാണ് ഇയാൾ താമസിക്കുന്നത്. രണ്ടു പേർക്ക് ഒരു മുറി എന്ന നിലയിൽ ഭാര്യമാർക്കു താമസിക്കാന്‍ നാലു മുറികളാണ് വീട്ടിലുള്ളത്. 

English Summary : Story of Thailand man with 8 wives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com