ADVERTISEMENT

ജീവിതം മാറിമറിയാൻ ഒരു ഫോട്ടോ മതി, സമൂഹമാധ്യമങ്ങൾ ശക്തമായ ഈ കാലഘട്ടത്തിൽ പ്രത്യേകിച്ചും. അത്തരം കഥകൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നു പലപ്പോഴായി കേട്ടിട്ടുണ്ട്. പാക്കിസ്ഥാനിലെ ഒരു തെരുവിൽ ചായ ഉണ്ടാക്കികൊണ്ടിരുന്ന അര്‍ഷദ് ഖാന്റെ ജീവിതം മാറിമറിഞ്ഞത് ഒരു ക്ലിക്കിലാണ്. ഇപ്പോഴിതാ ഉത്സവപ്പറമ്പിൽ ബലൂൺ വിറ്റുകൊണ്ടിരുന്ന ഒരു നാടോടി പെൺകുട്ടി മലയാളികളുടെ മനസ്സ് കവർന്നിരിക്കുന്നു. അതും തുടങ്ങയിതും ഒരു അപ്രതീക്ഷിത ക്ലിക്കിൽ. അവളുടെ മേക്കോവർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗം തീർക്കുകയാണ്. 

make-over-3

കണ്ണൂർ അണ്ടല്ലൂർക്കാവ് ഉത്സവത്തിനിടയിലാണ് പയ്യന്നൂർ സ്വദേശി അർജുൻ കൃഷ്ണന്റെ ശ്രദ്ധ ബലൂണ്‍ വിൽപ്പനക്കാരിയായ നാടോടി പെൺകുട്ടിയിൽ പതിഞ്ഞത്. ബലൂണുകൾക്കും ലൈറ്റുകൾക്കും ഇടയിൽ അവൾ നില്‍ക്കുന്നതു കണ്ടപ്പോൾ ഫൊട്ടോഗ്രഫറായ അർജുന്റെ മനസ്സിൽ മികച്ചൊരു ചിത്രം തെളിഞ്ഞു. വൈകിയില്ല ക്യാമറയെടുത്ത് ക്ലിക്ക് ചെയ്തു. തീഷ്ണമായ നോട്ടത്തോടെ അവൾ നിൽക്കുന്ന മനോഹരമായ ഒരു ഫോട്ടോ ക്യാമറയിൽ പതിഞ്ഞു. ആ ഫോട്ടോ അവൾക്കും അമ്മയ്ക്കും കാണിച്ചുകൊടുത്തു. ഇരുവർക്കും സന്തോഷം. അവളുടെ പേര് കിസ്ബു. രാജസ്ഥാൻ സ്വദേശി. 

make-over-2

രണ്ടു ദിവസം കഴിഞ്ഞപ്പോൾ കിസ്ബുവിന്റെ ഫോട്ടോ അർജുൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അർജുന്റെ സുഹൃത്തായ ശ്രേയസ്സും കിസ്ബുവിന്റെ ഒരു ഫോട്ടോ പകർത്തിയിരുന്നു. കിസ്ബു ചിരി നിറഞ്ഞു നിൽക്കുന്ന ആ ഫോട്ടോയും വൈറലായി. കിസ്ബുവിനെ മോഡലാക്കി മേക്കോവർ ഷൂട്ട് ചെയ്യാന്നുണ്ടെന്ന് അറിയിച്ച് സ്റ്റൈലിഷ് ഹാൽദീസ് സലൂൺ ആൻഡ് സ്പായുടെ ഉടമയായ രമ്യ പ്രജുലിന്റെ വിളി അർജുനെ തേടിയെത്തി. രമ്യയുടെ മേക്കോവറിൽ അങ്ങനെ കിസ്ബു വീണ്ടും അര്‍ജുന്റെ ക്യാമറയ്ക്ക് മുന്നിൽ.

make-over-1

രമ്യയുടെ കിസ്ബുവിനെ മലയാളി മങ്കയാക്കി. സെറ്റ് സാരി, പാവാടയും ബ്ലൗസും എന്നിങ്ങനെ രണ്ട് വസ്ത്രങ്ങളും ഒപ്പം ട്രഡീഷനൽ സ്റ്റൈൽ ആഭരണങ്ങളും കുപ്പിവളകളും ഒക്കെ ചേർന്നതോടെ കിസ്ബു അസ്സലൊരു മലയാളി പെൺകൊടിയായി. ഈ മേക്കോവർ ചിത്രങ്ങൾക്കും നിരവധി അഭിനന്ദനങ്ങൾ ലഭിച്ചു. മാത്രമല്ല കിസ്ബുവിനെ തേടി കൂടുതൽ അവസരങ്ങളെത്തി.

അർജുൻ ഫ്രീലാൻസ് വെഡ്ഡിങ് ഫൊട്ടോഗ്രഫർ ആണ്. 1.5 വർഷമായി ഈ രംഗത്തുണ്ട്. ഫോട്ടോ വൈറലായതിനു പിന്നാലെ നിരവധിപ്പേർ വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ചെറിയ രീതിയിലെങ്കിലും ഒരാളുടെ ജീവിതത്തിൽ നല്ലൊരു മാറ്റം വരുത്താനായതിന്റെ സന്തോഷത്തിലാണ് അർജുൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com