‘നിങ്ങൾ ഇത്രയ്ക്ക് വിഡ്ഢിയാണോ?’ ‘വിവാഹചിത്ര’ത്തിന് കമന്റുമായി സൊനാക്ഷി സിൻഹ

Mail This Article
ബോളിവുഡ് താരങ്ങളായ സൽമാൻഖാനും സൊനാക്ഷി സിൻഹയും വിവാഹിതരായി എന്നു വ്യാജപ്രചാരണം. മോർഫ് ചെയ്ത ചിത്രമാണ് ഇതിനായി ഉപയോഗിക്കുന്നത്. യഥാര്‍ഥ ചിത്രമാണെന്നു കരുതി പലരും പങ്കുവച്ചതോടെ ഈ വ്യാജൻ സമൂഹമാധ്യമങ്ങളിൽ വൈറലായി.
വളരെ അടത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽവച്ച് ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും സൊനാക്ഷി സിൻഹയും വിവാഹിതരായി എന്നായിരുന്നു പ്രചാരണം. സൽമാൻ വിവാഹവേദിയിൽവച്ച് സൊനാക്ഷിയെ മോതിരം അണിയിക്കുന്ന രീതിയിൽ എഡിറ്റ് ചെയ്ത ചിത്രമാണ് ഇതോടൊപ്പം പ്രചരിപ്പിച്ചത്. തമിഴ് ചലച്ചിത്ര താരങ്ങളായ ആര്യയുടെയും സയ്യേഷയുടെയും വിവാഹ ചിത്രം മോർഫ് ചെയ്താണ് ഇതൊരുക്കിയത്.
ഇത്തരത്തിലുള്ള ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് മറുപടിയുമായി സൊനാക്ഷി രംഗത്തെത്തി. ‘‘ഒരു യഥാർഥ ചിത്രവും എഡിറ്റ് ചെയ്ത ചിത്രവും തമ്മിലുള്ള വ്യത്യാസം പോലും മനസ്സിലാക്കാൻ പറ്റാത്ത അത്രയും വിഡ്ഢിയാണോ നിങ്ങൾ’’– ചിരിക്കുന്ന സ്മൈലികൾക്കൊപ്പം സൊനാക്ഷി കമന്റ് ചെയ്തു.
English Summary: Sonakshi Sinha Reacts To Her Viral Photoshopped Wedding Picture With Salman Khan