ADVERTISEMENT

വീട്ടിൽ പ്രേതബാധയുണ്ടെന്നും ഇതിന്റ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞെന്ന വാദവുമായി ദമ്പതികൾ. യുഎസിലെ മിനസോട്ടയിലുള്ള ജോയ്, എമി റാഡ്കേ ദമ്പതികളാണ് വിചിത്ര അനുഭവം പങ്കുവച്ചത്. ഇവരുടെ കിടപ്പു മുറിയുടെ മുൻവശത്തായി ഹാളിൽ ഒരു രൂപം നിൽക്കുന്നതും ഇതു കണ്ട് വളർത്തു പൂച്ചകൾ മേശയ്ക്ക് അടിയില്‍ ഒളിക്കുന്നതുമായ ദൃശ്യങ്ങൾ സിസിടിവിയിൽനിന്നു ലഭിച്ചതായി ഇവർ പറയുന്നു.

രണ്ടു വർഷം മുമ്പാണ് ജോയും എമിയും ഈ വീട്ടിലേക്ക് താമസം മാറ്റിയത്. മുൻപൊരു താമസക്കാരി ഇവിടെ മരിച്ചിരുന്നു. വീട്ടിൽ എന്തൊക്കെയോ അസാധാരണമായി ഉണ്ടെന്ന് അതിനുശേഷം താമസിച്ചവർ പറഞ്ഞതായി ഉടമ ഇവരെ അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച വരെയും യാതൊരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. വളര്‍ത്തു മൃഗങ്ങളെ നിരീക്ഷിക്കാനാണ് ഹാളിൽ ക്യാമാറ വച്ചത്. ഈ ദൃശ്യങ്ങൾ പരിശോധിക്കുമ്പോഴാണ് റൂമിന്റെ മുൻപിൽ ഒരു രൂപം നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. സമയം രാത്രി 10.40. നൈറ്റ് ഗൗൺ ധരിച്ച്, അലങ്കോലമായ മുടിയുമായി ഒരു സ്ത്രീ രൂപം ദൃശ്യങ്ങളിൽ തെളിയുന്നു. ഏതാണ് 20 സെക്കന്റ് ഈ രൂപത്തെ കാണാം. ഈ സമയം പൂച്ചകൾ മേശയ്ക്ക് അടിയിൽ ഒളിക്കുന്നതിനാൽ അവയും ഇതുകണ്ടെന്ന് ഉറപ്പാണെന്ന് ജോയി പറയുന്നു. 

ദൃശ്യങ്ങൾ കണ്ടതോടെ വീട്ടിലുണ്ടായ മരണത്തെക്കുറിച്ച് ജോയ് അന്വേഷണം നടത്തി. പ്രായമായ ഒരു സ്ത്രീയാണ് മരിച്ചത്. വാർധക്യസഹമായ പ്രശ്നങ്ങളായിരുന്നു. മരണ സമയത്ത് അവർ ഒരു നൈറ്റ് ഗൗൺ ആണ് ധരിച്ചിരുന്നതെന്നും അറിയാനായി. അതോടെ  സ്ത്രീയുടെ പ്രേതമാണെന്ന് ഇതെന്ന് ജോയി ഉറപ്പിച്ചു. ഈ വിഡിയോ മരണശേഷമുള്ള ജീവിതത്തിന്റെ തെളിവാണ് എന്നും ജോയി വിശ്വസിക്കുന്നു. ഇത് വ്യാജമായി നിർമിച്ചതായിക്കൂടേ എന്ന സംശയം അതിന്റെ എന്ത് ആവശ്യമാണുള്ളതെന്ന് ചോദിച്ച് ജോയി തള്ളിക്കളഞ്ഞതായി കെന്നഡി മീഡിയ റിപ്പോർട്ട് ചെയ്യുന്നു.

English Summary: Couple Claim To Have 'Proof Of Afterlife' As CCTV Picks Up 'Ghost Of Deceased Tenant'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com