ADVERTISEMENT

പലചരക്കു സാധനങ്ങൾ വാങ്ങാൻ പോയ ഭര്‍ത്താവ് ലക്ഷപ്രഭുവായി തിരിച്ചു വന്നാൽ എങ്ങനെയിരിക്കും? അമേരിക്കയിലെ വിസ്കോൺസിനിലെ ഒരു കുടുംബത്തെയാണ് ഇത്തരത്തിൽ ഭാഗ്യം തേടിയെത്തിയത്. 

ഭാര്യ എല്ലയുടെ ആവശ്യപ്രകാരം പലചരക്ക് സാധനങ്ങൾ വാങ്ങാന്‍ പോയതായിരുന്നു ജോസഫ് ബെഡ്നാരെക്ക്. സാധനങ്ങൾ വാങ്ങി ബാക്കിയുള്ള പൈസയ്ക്ക് ഹോട്ട് ഡോഗ് വാങ്ങണമെന്ന് ഭാര്യ പറ​ഞ്ഞിരുന്നു. ഇതിനു വേണ്ടി പോകുമ്പോഴാണ് ലോട്ടറി വിൽപന കേന്ദ്രം ശ്രദ്ധയിൽപ്പെട്ടത്. അതോടെ കയ്യിലുണ്ടായിരുന്ന 10 ഡോളറിന് ജോസഫ് ലോട്ടറി എടുത്തു.

107,000 ഡോളറാണ് സമ്മാനമായി ലഭിച്ചത്. ഏകദേശം 81 ലക്ഷം രൂപ. ഇതറിഞ്ഞപ്പോൾ ജോസഫിന് വിശ്വസിക്കാനായില്ല. ഭാര്യയെ വിളിച്ച് നമ്പർ പരിശോധിപ്പിച്ചാണ് ഉറപ്പാക്കിയത്. 21 വർഷത്തെ വിവാഹജീവിതത്തിൽ ഭാഗ്യം എപ്പോഴും തങ്ങൾക്കൊപ്പം ഉണ്ടായിരുന്നുവെന്ന് ഇവർ പറയുന്നു. വീടിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കാനും നിക്ഷേപം വർധിപ്പിക്കാനും പണം ഉപയോഗിക്കാനാണ് ദമ്പതികളുടെ തീരുമാനം.

English Summary: Woman Sends Husband To Buy Hot Dogs, He Buys Lottery Tickets Instead And Wins $100,000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com