ADVERTISEMENT

സഹോദരിയുടെ വിവാഹകേക്കിൽ കഞ്ചാവ് ചേർത്ത് യുവാവിന്റെ വിചിത്ര പരീക്ഷണം. ചിലിയിലെ സാന്റിയാഗോ സ്വദേശി അൽവാരോ റോഡ്രിഗസ് ആണ് വിവാഹാഘോഷം ഗംഭീരമാക്കുക എന്ന ലക്ഷ്യത്തോടെ ഇത്തരമൊരു പ്രവൃത്തി ചെയ്തത്. മാന്ത്രിക ശക്തിയുള്ള കേക്ക് എന്ന പേരിൽ അൽവാരോ പങ്കുവച്ച ടിക്ടോക് വിഡിയോ വൈറലായിരുന്നു.

കേക്ക് ഉണ്ടാക്കുന്നതും സഹോദരിയും ഭർത്താവും ചേർന്ന് മുറിക്കുന്നതും അതിഥികൾ കേക്ക് കഴിച്ച് നൃത്തം ചെയ്യുന്നതുമാണ് വിഡിയോയിലുള്ളത്. ഇതൊരു മാന്ത്രിക കേക്ക് ആണെന്നും അതു കഴിച്ചതിനാലാണ് എല്ലാവരും മതിമറന്ന് ആഘോഷിക്കുന്നതെന്നും അൽവാരോ വിഡിയോയ്ക്കൊപ്പം കുറിച്ചിരുന്നു.

അൽവാരോയും സഹോദരിയും മുൻപ് കഞ്ചാവ് കേക്ക് ഉണ്ടാക്കിയിട്ടുണ്ട്. തന്റെ വിവാഹത്തിന് അത്തരം കേക്ക് വേണമെന്ന് സഹോദരി ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ആറു നിലകളുള്ള വലിയ കഞ്ചാവ് കേക്ക് അൽവാരോ ഒരുക്കി. കേക്കിനുളള ബട്ടറിലാണ് കഞ്ചാവ് ചേർത്തത്. ഇതിനു മാത്രം രണ്ടു മണിക്കൂർ വേണ്ടി വന്നു. കേക്ക് ഉണ്ടാക്കാൻ 20 മണിക്കൂർ എടുത്തു. 

‘‘അതൊരു നല്ല തമാശയായിരുന്നു. എന്റെ ആന്റി ആയിരുന്നു ഏറ്റവും ഉഷാറായത്. കേക്ക് കഴിക്കുന്നതിനു മുമ്പ് അവർക്ക് പുറംവേദനയായിരുന്നു. പക്ഷേ കേക്ക് കഴിച്ചതോടെ അവരുടെ വേദനയെല്ലാം മാറി. പിന്നെ ഒരു കൗമാരക്കാരിയെപ്പോലെ നൃത്തം ചെയ്യാൻ തുടങ്ങി. ലഹരി ചേർത്ത കേക്കാണെന്ന് അതിഥികളോട് നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ട് പ്രായപൂർത്തിയാകാത്തവർക്ക് നൽകിയില്ല’’– അൽവാരോ രാജ്യാന്തര വാർത്ത ഏജൻസിയായ ജാം പ്രസ്സിനോട് പറഞ്ഞു. 

അൽവാരോയുടെ പ്രവൃത്തിയെ അനുകൂലിച്ചും എതിർത്തും ആളുകൾ രംഗത്തെത്തുന്നുണ്ട്. ഇത്തരം കാര്യങ്ങൾ അപകടത്തിൽ കലാശിക്കാനുള്ള സാഹചര്യമാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

കഞ്ചാവ് ഉത്പാദനവും വിൽപനയും ചിലിയിൽ നിയമവിരുദ്ധമാണ്. എന്നാൽ വീട്ടിലോ സ്വകാര്യ സ്ഥലങ്ങളിലോ ഉപയോഗിക്കുന്നതിന് തടസ്സമില്ല. 

English Summary : Chile Man Laces Sister’s Wedding Cake With Marijuana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com