ADVERTISEMENT

‘നീയൊരു ആൺകുട്ടിയല്ലേ, അതിന് ചേർന്ന വസ്ത്രം ധരിക്കണം. അല്ലാതെ ഇങ്ങനെ പാവാടയുമിട്ട് കറങ്ങി നടക്കുകയല്ല വേണ്ടത്’– ഇത്തരം ഉപദേശങ്ങൾ നിരവധി തവണ കേട്ടിട്ടുണ്ട് ജെയ്നിൽ മേത്ത. പക്ഷേ അയാളിൽ യാതൊരുവിധ മാറ്റവും ഉണ്ടാക്കാൻ അതിനായിട്ടില്ല. ന്യൂയോർക്കിലെ തെരുവിൽ പാവായുമിട്ട് നൃത്തം ചെയ്ത് ഓടി നടക്കാൻ ജെയ്നിലിന് യാതൊരു മടിയുമില്ല. ജെയ്നിലിന്റെ നൃത്ത വിഡിയോകൾക്ക് നിരവധി ആരാധകരുമുണ്ട്.

പുഷ്പയിലെ സാമി സാമി എന്ന പാട്ടിനൊത്ത് ചുവടു വയ്ക്കുന്ന വിഡിയോ ആണ് അടുത്തിടെ ജെയ്നിൽ പങ്കുവച്ചത്. പല നിറങ്ങളുള്ള മനോഹരമായ പാവാട അണിഞ്ഞ് ന്യൂയോർക്കിലെ തെരുവിൽ മതിമറന്നു നൃത്തം ചെയ്യുന്ന ജെയ്നിലിന്റെ ഈ വിഡിയോ പതിവുപോല വൈറലായി.

jainil-mehta-11

മുംബൈ സ്വദേശിയായ ജെയ്നിലിന് കുട്ടിക്കാലം മുതലേ പാവടകളോട് ആകർഷണം തോന്നിയിരുന്നു. ചെറുപ്പത്തിൽ അമ്മയുടെ ലെഹംഗയും ദുപ്പട്ടയും ധരിച്ച് നൃത്തം ചെയ്യും. എന്നാൽ വസ്ത്രത്തിലെ ലിംഗഭേദം ശക്തമായിരുന്ന സാമൂഹിക സാഹര്യത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ജെയ്നിലിന് സാധിച്ചില്ല.

സ്ത്രീ–പുരുഷ ഭേദമന്യേ വസ്ത്രം ധരിക്കുക എന്ന ആശയം പ്രചരിപ്പിക്കുകയാണ് ഈ നൃത്തങ്ങളിലൂടെ ജെയ്നിൽ ലക്ഷ്യമിടുന്നത്. പുരുഷന്മാർ പാവാട ധരിക്കുന്നതൊരു സാധാരണ കാര്യമായി മാറണമെന്ന് ഇയാൾ ആഗ്രഹിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com