ADVERTISEMENT

യുവാവിന്റെ തോളിലിരുന്ന് തൃശൂർ പൂരം കണ്ട് കണ്ണുനീരണിയുന്ന പെൺകുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പൂരത്തിന്റെ ആവേശത്തിനൊപ്പം കൗതുകവും നിറച്ച ഈ വിഡിയോയിലുള്ളത് ആരാണെന്ന് അന്വേഷണത്തിലായിരുന്നു പലരും. തൃശൂർ മണ്ണുത്തി സ്വദേശി കൃഷ്ണപ്രിയയും സുഹൃത്ത് സുദീപ്.എം.സിദ്ധാർഥിലുമാണ് അതു ചെന്നെത്തിയത്. 

പൂരം മനസ്സു നിറയെ കാണണം എന്ന ആഗ്രഹവുമായാണ് കൃഷ്ണപ്രിയ സുഹൃത്തുക്കൾക്കൊപ്പം എത്തിയത്. അതിനായി തെക്കേഗോപുര നടയിൽ നേരത്തെയെത്തി സ്ഥാനം പിടിച്ചെങ്കിലും പല കാരണങ്ങളാൽ അവിടെ നിന്നു മാറേണ്ടി വന്നു. തിരക്കിനിടയിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം കൂടി ആയപ്പോഴാണു തോളിലിരുന്ന് കാണണോ എന്നു സുദീപ് ചോദിച്ചത്. 

വൈറലായ ആ സംഭവത്തെക്കുറിച്ചും തുടർന്നുണ്ടായ പ്രതികരണങ്ങളെ കുറിച്ചും കൃഷ്ണപ്രിയയും സുദീപും വനിത ഓൺലൈനോട് മനസ്സ് തുറന്നു. വായിക്കാൻ ക്ലിക് ചെയ്യൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com