ലോക്കൽ ട്രെയിനിൽ തുണി ഉണക്കൽ; വൈറൽ വിഡിയോ

drying-their-clothes-in-mumbai-local-train
SHARE

മുംബൈയിലെ ലോക്കൽ ട്രെയിനിൽ യാത്രക്കാർ തുണി ഉണക്കാൻ ഇട്ടതിന്റെ വിഡിയോ വൈറലാകുന്നു. കോച്ചിനുള്ളിലെ ഫാനിനു താഴെയാണു തുണികൾ വിരിച്ചത്. മുംബൈയിലെ കനത്ത മഴ സൃഷ്ടിച്ച മറ്റൊരു പ്രശ്നം എന്ന നിലയിലാണ് വിഡിയോ പ്രചരിക്കുന്നത്. 

യാത്രക്കാർ നിറഞ്ഞ, ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ ഈ വസ്ത്രമുണക്കൽ ദാദർമുംബൈക്കർ എന്ന ഇൻസ്റ്റഗ്രാം പേജിലാണു പങ്കുവച്ചത്. ‘ഇതു മുംബൈയിൽ മാത്രമേ സംഭവിക്കൂ’ എന്നാണ് വിഡിയോയ്ക്കൊപ്പം കുറിച്ചത്. എന്നാൽ ഇതൊരു പുതിയ സംഭവമല്ലെന്നാണു ചിലരുടെ വാദം. മഴക്കാലത്ത് ട്രെയിനുകളിൽ ഇതൊരു സാധാരണ കാഴ്ചയാണെന്ന് ഇവർ ചിത്രങ്ങൾ സഹിതം വ്യക്തമാക്കുന്നു. എന്തായാലും ഈ പ്രവൃത്തിയെ വിമർശിച്ചും നിരവധി കമന്റുകൾ കാണാം. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നതും അനാരോഗ്യകരവുമാണെന്നാണു വിമർശകരുടെ വാദം.

കഴിഞ്ഞ ആഴ്ച മുംബൈയിൽ മഴ ശക്തിയാർജ്ജിച്ചിരുന്നു. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതത്തെ ബാധിക്കുകയും ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS