അദിതിയെപ്പോലെ സുന്ദരിയാകാം; ഇതാണ് മേക്കപ് രഹസ്യങ്ങൾ

actress-aditi-rao-hydari–beauty-secrets
Image Credits: Instagram
SHARE

താരസുന്ദരി അദിതി റാവു ഹൈദിരിയുടെ സൗന്ദര്യത്തിന് നിരവധി ആരാധകരുണ്ട്. പുതിയ ട്രെൻഡുകൾക്ക് പിന്നാലെ പോകാതെ തന്റെ സൗന്ദര്യം മനോഹരമായി അവതരിപ്പിക്കുന്ന രീതിയിലാണ് താരം എപ്പോഴും മേക്കപ് ചെയ്യുക. അദിതിയുടെ മേക്കപ് ട്രിക്സ് അറിയാം.

∙ ശ്രദ്ധ പുരികത്തില്‍ 

മേക്കപ്പിൽ പുരികത്തിന് വലിയ പ്രാധാന്യം നൽകുന്നയാളാണ് അദിതി. തൊണ്ണൂറുകളിലെ ഫാഷൻ ആയിരുന്ന നേർത്ത പുരികം താരത്തിന്റെ പ്രിയപ്പെട്ട ലുക്ക് ആയിരുന്നു. താരത്തിന്റെ മുഖം പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കാനുള്ള കാരണം ആയി അതു മാറുകയും ചെയ്തു.  

പിന്നീട് കട്ടിയുള്ള പുരികത്തിലേക്ക് അദിതി മാറി. പുരികത്തിന്റെ ഇടയിലുള്ള വിടവുകൾ ഐ ബ്രോ പെൻസിൽ ഉപയോഗിച്ച് ഫിൽ ചെയ്ത്, ഇരുണ്ട നിറത്തിൽ, വളഞ്ഞ ആകൃതിയിൽ വയ്ക്കാനാണു താരം ഇപ്പോൾ ഇഷ്ടപ്പെടുന്നത്.

∙ ലിപ്സ്റ്റിക്കുകൾ

ഓറഞ്ച്, ലാവൻഡർ എന്നീ നിറങ്ങളിലുള്ള ലിസ്പ്റ്റിക്കുകൾ തിരഞ്ഞെടുക്കാൻ പലർക്കും മടിയാണ്. എന്നാൽ അദിതിക്ക് അതില്ല. ഈ നിറങ്ങൾ ചർമത്തിന്റെ നാച്യുറലായ തിളക്കം എടുത്തു കാണിക്കും എന്നറിയുന്നതു കൊണ്ട് പ്രത്യേകിച്ചും.   ലുക്ക് ബോൾഡാകാനും ഇത്തരം ലിപ്സ്റ്റിക്കുകൾ സഹായിക്കുന്നു. 

∙ ഐ മേക്കപ്

ഐ ലൈനർ, ന്യൂട്രൽ ബ്രൗൺ ഐ ഷാഡോ, മസ്കാര ഇതെല്ലാം ഉപയോഗിച്ച് വളരെ മികച്ച രീതിയിൽ ഐ മേക്കപ് ചെയ്യാന്‍ അദിതി സമയം കണ്ടെത്തും. ന്യൂട്രൽ നിറങ്ങളുള്ള ഐ ഷാഡോ, ഐ ലൈനർ എന്നിവ കണ്ണിന് എടുപ്പ് നൽകും. ഐ മേക്കപ്പ്‌ നന്നായി സ്മഡ്ജ് ചെയ്യുന്നത് മേക്കപ്പിന് പൂർണത നൽകുമെന്നും താരം വിശ്വസിക്കുന്നു.

∙ ബ്ലെൻഡ് 

വിരലുകൾ ഉപയോഗിച്ചു മേക്കപ്പ്‌ ബ്ലെൻഡ് ചെയ്താണ് അദിതി നാച്യുറൽ ലുക്ക് നേടുന്നത്. ചർമത്തിന് അനുയോജ്യമായ, ഉയർന്ന നിലവാരമുള്ള പ്രൊഡക്ടുകൾ മാത്രമേ ഉപയോഗിക്കാറുള്ളൂ. 

∙ ഒരേ നിറം

ഒരേ നിറത്തിലുള്ള ലിപ്സ്റ്റിക്ക്, ഐ ഷാഡോ എന്നിവ ഉപയോഗിച്ച് മേക്കപ് ചെയ്യുന്നതാണു ശീലം. ഇളം പിങ്ക് നിറത്തിലുള്ള ഐ മേക്കപ്പ്‌, അതേ നിറത്തിലുള്ള ലിപ്സ്റ്റിക്ക്, ബ്ളഷ് എന്നിവ ഉപയോഗിച്ചുള്ള ലുക്കിനോട് പ്രിയം കൂടുതലുണ്ട്.

English Summary: Beauty secrets actress Aditi Rao Hydari

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}