ADVERTISEMENT

ലോകത്തിന്റെ ഏതു കോണിലായാലും മലയാളികള്‍ ഓണം ആഘോഷിക്കും. അതിപ്പോള്‍ തണുത്തുറഞ്ഞു കിടക്കുന്ന അന്റാർട്ടിക്കയിലാണെങ്കിലും. യുവാക്കൾ ചേർന്ന് ഐസിൽ ഫ്ലോറൽ ഡിസൈൻ കൊത്തിയൊരുക്കിയാണ് പൂക്കളമിട്ടത്. ഈ ആഘോഷത്തിന്റെ വിഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് വ്യവസായി ആനന്ദ് മഹീന്ദ്ര.

 

5 യുവാക്കൾ ചുറ്റികയും സ്ക്രൂഡ്രൈവറും ഉപയോഗിച്ചാണ് ഐസിൽ ‘പൂവില്ലാ പൂക്കളം’ ഒരുക്കിയത്. തെങ്ങും വഞ്ചിയുമുള്ള ഡിസൈനിൽ കേരളം തെളിഞ്ഞു. അന്റാർട്ടിക്കയിലെ ഓണം എന്നും ഇതോടൊപ്പം എഴുതിയിട്ടുണ്ട്. ‘‘ഓണം ആഘോഷിക്കുന്നതിൽ നിന്നും ഇന്ത്യക്കാരെ തടയാനാവില്ല, അതിപ്പോൾ അന്റാർട്ടിക്കയിലാണെങ്കിലും. ഗംഭീരം’’– വിഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര കുറിച്ചു. 

 

മഹീന്ദ്ര പങ്കുവച്ച വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാളികൾ ഉൾപ്പെടെ നിരവധിപ്പേർ വിഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. ‘ചന്ദ്രനിലും ഓണം ആഘോഷിക്കുന്ന കാലം വിദൂരമല്ല’ ‘ഈ ലോകത്തിന്റെ ഏതു കോണിൽ പോയാലും അവിടെ ഒരു മല്ലു ഉണ്ടാകും’ ‘ഇന്ത്യക്കാർ എവിടെ പോയാലും തങ്ങളുടെ സംസ്കാരവും ആഘോഷങ്ങളും ചേർത്തുപിടിക്കുന്നവരാണ്’ എന്നിങ്ങനെ നീളുന്ന കമന്റുകൾ. 

ഇന്ത്യയുടെ 41-ാമത് അന്റാർട്ടിക്ക പര്യവേക്ഷണ സംഘത്തിലെ അഞ്ച് മലയാളികളായ ഡോ. ഷിനോജ് ശശീന്ദ്രൻ, അനൂപ് കെ.സോമൻ, ആർ അഥിത്, ഡോ.പി.വി പ്രമോദ്, പോളി ബേബി ജോൺ എന്നിവരാണ് വിഡിയോയിലുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com