വസ്ത്രധാരണം തരംതാണതെന്ന് ചാഹത്; അസൂയയെന്ന് ഉർഫി: തമ്മിലടിച്ച് നടിമാർ

urfi-javed-and-chahatt-khanna-social-media-fight-goes-viral
ചാഹത് ഖന്ന(ഇടത്), ഉർഫി ജാവേദ്(വലത്)∙ Image: chahattkhanna, Uorfi / Instagram
SHARE

വസ്ത്രധാരണത്തിന്റെ പേരിൽ സമൂഹമാധ്യമത്തിൽ തമ്മിലടിച്ച് ഹിന്ദി ടെലിവിഷൻ താരങ്ങളായ ഉർഫി ജാവേദും ചാഹത് ഖന്നയും. ഉർഫിയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് ചാഹത് രംഗത്തെത്തിയാണ് പ്രശ്നങ്ങൾ തുടക്കമിട്ടത്. തരംതാണ പ്രവൃത്തികളിലൂടെ പ്രശസ്തി നേടിയെടുക്കാനാണ് ശ്രമമെന്നും ഇതെല്ലാം വാർത്തയാകുന്നതു ഖേദകരമാണെന്നും ഉർഫിയുടെ ചിത്രങ്ങൾക്കൊപ്പം ചാഹത് കുറിച്ചിരുന്നു. ഇതിന് മറുപടിയുമായി ഉർഫി എത്തുകയായിരുന്നു.

അൾട്രാ മോഡേൺ ഡ്രസ്സിൽ റോഡില്‍ നിൽക്കുന്ന ഉർഫിയുടെ ചിത്രമാണ് ചാഹത് പങ്കുവച്ചത്. ‘‘അരെങ്കിലും റോഡിൽ ഇത്തരം ഡ്രസ്സ് ധരിച്ച് നിൽക്കുമോ? ആരെങ്കിലും അവരുടെ വസ്ത്രം മാറ്റിയാൽ മീഡിയ അവരെ സെലിബ്രിറ്റി ആക്കുമോ?  തരംതാണ പ്രവൃത്തിയിലൂടെ പ്രശസ്തി നേടിയെടുക്കാൻ എളുപ്പമാണ്. ഇതാണ് നിങ്ങൾ അടുത്ത തലമുറയിലേക്ക് കൈമാറുന്നത്. വളരെ ദുഃഖകരം. ദൈവം നിങ്ങൾക്ക് അൽപം ബുദ്ധി നൽകട്ടെ’’– ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ചാഹത് കുറിച്ചു.

എന്നാൽ വൈകാതെ ഇതിനു മറുപടിയുമായി ഉർഫി രംഗത്തെത്തി. ‘‘ഏറ്റവും കുറഞ്ഞത് ഞാൻ എന്റെ സ്വന്തം പണം കൊണ്ടാണ് ജീവിക്കുന്നത്. അല്ലാതെ എന്റെ രണ്ട് മുൻഭർത്താക്കന്മാർ നൽകിയ ജീവനാംശം കൊണ്ടല്ല. ചാഹത് ഖന്ന, നിങ്ങളുടെ ജീവിതത്തിൽ വിധി പറയാന്‍ ഞാൻ വന്നിട്ടില്ല. എന്തു കൊണ്ടാണ് ഈ ആന്റിമാർ എനിക്കെതിരെ വരുന്നതെന്നു മനസ്സിലാകുന്നില്ല.’’ ഉർഫി കുറച്ചു. ഇതു കൂടാതെ ചാഹത്ത് ബാക്‌ലസ് ഡ്രസ്സിലുള്ള ഒരു ഫോട്ടോയും ഉർഫി ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കി. ‘‘ഇത്തരം ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതും ലോകം മുഴുവനും കാണുന്നതും നിങ്ങൾക്ക് പ്രശ്നമല്ല. നിങ്ങൾക്ക് എന്നോട് അസൂയയാണ് പ്രിയപ്പെട്ടവളേ. നിങ്ങളുടെ മകളെക്കുറിച്ചോര്‍ത്ത് എനിക്ക് വിഷമം തോന്നുന്നു. ഇങ്ങനെ ഒരു അമ്മയെ ആണല്ലോ അവൾക്കു ലഭിച്ചത്’’– എന്നായിരുന്നു ചിത്രത്തിനൊപ്പം ഉർഫി കുറിച്ചത്. 

കുപ്രസിദ്ധ കുറ്റവാളി സുകാഷ് ചന്ദ്രശേഖറിനെ ജയിലിൽ സന്ദര്‍ശിച്ച നാലു നടിമാരുടെ പേര് ഇഡി പുറത്തുവിട്ടിരുന്നു. ഇതിൽ ചാഹത് ഖന്നയുമുണ്ട്. ‘ബഡേ അച്ചേ ലഗ്‌തേ ഹേ’ എന്ന സീരിയലിലൂടെയാണു ചാഹത് ഖന്ന പ്രശസ്തയായത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}