മണ്ണിരയായി ഹൈദി; ചൂണ്ടയിട്ട് ഭർത്താവ്: വിഡിയോ

heidi-Klum-transform-to-earth-worm-halloween
Image Credits: Heidi Klum/ Instagram
SHARE

പല തരം വേഷപ്പകര്‍ച്ചകള്‍ക്ക് അവസരമൊരുക്കുന്ന ആഘോഷമാണ് ഹാലോവീന്‍. അസ്ഥികൂടവും മന്ത്രവാദിനിയും ഹള്‍ക്കും സൂപ്പര്‍മാനും ഉൾപ്പടെ സിനിമ, കാർട്ടൂൺ കഥാപാത്രങ്ങൾ ഉൾപ്പെടെയുള്ള വ്യത്യസ്തമായ വേഷങ്ങൾ ആളുകൾ അന്നേ ദിവസം ധരിക്കും. ഈ വർഷത്തെ ഹാലോവീനും വിചിത്രമായ വേഷങ്ങൾ കൊണ്ട് വൈറലായി. എന്നാല്‍ ഇക്കൂട്ടത്തിൽ ഏറ്റവുമധികം ശ്രദ്ധ നേടിയത് മോഡലും ടിവി അവതാരകയുമായ ഹൈദി ക്ലമിന്റേതാണ്. ന്യൂയോര്‍ക്കില്‍ നടന്ന ഹാലോവീന്‍ പാര്‍ട്ടിക്ക് മണ്ണിരയുടെ വേഷത്തിലെത്തിയാണ് ഈ 49 കാരി വിസ്മയിപ്പിച്ചത്.

heidi-Klum-transform-to-earth-worm-halloween-1

കയ്യും കാലുകളും അടക്കം ശരീരം മുഴുവന്‍ മറയ്ക്കുന്ന റിയലിസ്റ്റിക് സ്യൂട്ടാണ് മണ്ണിരയ്ക്കായി ഹൈദി തിരഞ്ഞെടുത്തത്. മണ്ണിര കോസ്റ്റ്യൂമിൽ നീല പരവതാനിയിലൂടെ നിരങ്ങി നീങ്ങുന്ന ഹൈദിയുടെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. കൂടെ മീന്‍പിടുത്തക്കാരനായി ചൂണ്ടയും പിടിച്ച് ഭര്‍ത്താവ് ടോം കൗളിറ്റ്‌സുമുണ്ട്. 

ഇവരുടെ മകളായ 18കാരി ലെനിയാകട്ടെ ക്യാറ്റ് വുമണ്‍ വേഷമാണ് ധരിച്ചത്. കഴിഞ്ഞ വര്‍ഷവും ലെനി ക്യാറ്റ് വുമണ്‍ വേഷത്തിലായിരുന്നു. എന്നാൽ അന്ന് അവസാന നിമിഷമാണ് ഡ്രസ് കിട്ടിയത്. അതിനാൽ അത്ര നന്നായി ഫിറ്റായില്ലെന്ന് ലെനി മാധ്യമങ്ങളോട് പറഞ്ഞു. ഇത്തവണ അതേ വേഷം കൂടുതല്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുകയായിരുന്നു. 

മണ്ണിരയായി രൂപാന്തരം പ്രാപിക്കാനായി ചെയ്ത മേക്കപ്പിന്റെ വിഡിയോകളും ചിത്രങ്ങളും ഹൈദി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. സിനിമ,സംഗീത മേഖലയിലെ നിരവധി സെലിബ്രിറ്റികൾ ഹൈദിയുടെ വാര്‍ഷിക ഹാലോവീന്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS