ആ കാൽ ഇനി ആരുടെ നേർക്കും ഉയരരുത്; അവൻ മനുഷ്യനല്ല: നടൻ സൂരജ്

serial-actor-sooraj-on-thalassery-boy-beaten-up-case
കെ.മുഹമ്മദ് ഷിഹാദ്, സൂരജ്
SHARE

തന്റെ കാറിൽ ചാരിനിന്നതിന് അതിഥിത്തൊഴിലാളിയുടെ മകനായ 6 വയസ്സുകാരനെ യുവാവ് മർദിച്ച സംഭവത്തിൽ പ്രതികരണവുമായി സീരിയൽ താരം സൂരജ്. ഇനിയൊരിക്കലും ആരുടെ നേർക്കും കാൽ ഉയരാത്ത വിധത്തിലായിരിക്കണം പ്രതിക്ക് ശിക്ഷ നൽകേണ്ടത്. അവൻ മനുഷ്യൻ തന്നെയാണോ എന്നു സംശയമുണ്ടെന്നും സൂരജ് സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. 

തലശ്ശേരി നാരങ്ങാപ്പുറം മണവാട്ടി ജംക്‌ഷനിൽ വച്ചാണ് രാജസ്ഥാൻ സ്വദേശിയായ കുട്ടിയെ പൊന്ന്യംപാലം മൻസാർ ഹൗസിൽ കെ. മുഹമ്മദ് ഷിഹാദ് മർദിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യം വ്യാപകമായി പ്രചരിക്കുകയും പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ‘‘ഒരുപാട് വേദനിപ്പിച്ച വിഡിയോ ആണത്. ഇനി ഒരു മനുഷ്യക്കുട്ടിയുടെ ശരീരത്തിൽ ചവിട്ടാനുള്ള ത്രാണി അവനുണ്ടാകരുത്. ആ ദൃശ്യം കണ്ടാൽ സഹിക്കാൻ പറ്റില്ല. അന്യസംസ്ഥാനത്തു നിന്നുള്ള കുട്ടി ആയതിനാൽ എന്തും ചെയ്യാം എന്ന നില വരരുത്. ആറു വയസ്സുള്ള കുട്ടിയോട് ഇങ്ങനെ ചെയ്യാൻ തോന്നുന്ന അവൻ മനുഷ്യനല്ല. ഒരു കുട്ടി ചാരി നിന്നാൽ വണ്ടിക്ക് എന്തു സംഭവിക്കാനാണ്? ഇനി  അവന്റെ കാൽ ആരുടെ നേർക്കും ഉയരാത്തവിധം ശിക്ഷ വാങ്ങിച്ചു കൊടുക്കണം. അവന്റെ സ്വഭാവം മാറണം’’– സൂരജ് പറഞ്ഞു.

മോഡലും നടനുമായ സൂരജ് പാടാത്ത പൈങ്കിളി എന്ന സീരിയലിലൂടെയാണ് ശ്രദ്ധേയനാകുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS