ലോകകപ്പ് കാലത്തെ ഗർഭകാല ഫോട്ടോഷൂട്ടിനും (മെറ്റേണിറ്റി ഫോട്ടോഷൂട്ട്) ഫുട്ബോൾ പ്രഭ. തൃശൂർ കുന്നത്തങ്ങാടി സ്വദേശി സോഫിയ രഞ്ജിത്തിന്റെ ഒൻപതാം മാസത്തിലെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കടുത്ത മെസ്സി ആരാധികയാണ് സേഫിയ. മെസ്സിയുടെ പേരെഴുതിയ ജഴ്സി ധരിച്ചാണ് ഫോട്ടോഷൂട്ട് നടത്തിയത്. ഭർത്താവും ഫ്രീലാൻസ് ഫോട്ടോഗ്രാഫറുമായ മലപ്പുറം മേൽമുറി സ്വദേശി രഞ്ജിത് ലാൽ ആണ് ചിത്രങ്ങൾ പകർത്തിയത്. തൃശൂർ അരിമ്പൂരിലെ ടർഫ് ആയിരുന്നു ലൊക്കേഷൻ.

ലോകകപ്പിന്റെ ആവേശം കേരളത്തിന്റെ വിവിധ മേഖലകളിലേക്ക് പടരുകയാണ്. കട്ടൗട്ടുകളും റാലികളുമൊക്കെയായി ആരാധകർ സജീവമാണ്.