കുതിച്ചുയരുന്ന ബോൾ. അതിലേക്ക് കണ്ണുംനട്ട് ആയിരങ്ങൾ ദിവസവും പണം വാരിയെറിയുന്നു. ലോകകപ്പ് അല്ല. ഈ പന്തിന് പിന്നാലെ പായുന്നത് 32 രാജ്യങ്ങളുമല്ല. യുഎസിലെ 48 സംസ്ഥാനങ്ങളിലുള്ളവരാണ്. പവർബോൾ ലോട്ടറിയുടെ പേരിൽ മാത്രമല്ല ബോൾ. നറുക്കെടുപ്പ് നടത്താൻ ഉപയോഗിക്കുന്നതും ബോളുകളാണ്. സംഗതി നമ്മുടെ ലോട്ടറി പോലെ തന്നെയാണെങ്കിലും സമ്മാനത്തുക വളരെ കൂടുതലാണ്. പ്രാഥമിക ഘട്ടത്തിൽ 1 മില്യൻ ഡോളർ നേടാനാണ് സാധ്യതയെങ്കിലും ജാക്പോട്ട് വിജയിയെ ലഭിക്കും വരെ പെരുകുന്ന സമ്മാന ഘടന കാരണം എത്ര ഉയർന്ന തുകയും നേടാൻ പവർ ബോൾ ലോട്ടറിയിൽ സാധ്യതയുണ്ട്.
HIGHLIGHTS
- ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ലഭിച്ച പവർബോൾ ലോട്ടറിയെ കുറിച്ചറിയാം
- ഭാഗ്യവാനാകുക 20 കോടിയിൽ ഒരാള്, ലോട്ടറി തുക വികസന പ്രവർത്തനങ്ങൾക്ക്
- ലോട്ടറി സങ്കൽപം പാടേ മാറ്റി മറിച്ച പവർബോൾ പരീക്ഷണം