ADVERTISEMENT

മോഡലും നടിയുമായ ഉർഫി ജാവേദിനെതിരെ പൊലീസിൽ പരാതി. പൊതുസ്ഥലത്ത് നഗ്നത പ്രദർശിപ്പിക്കുകയും നിയമവിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുന്നുവെന്നാണ് മുംബൈയിലെ അന്ധേരി പൊലീസിന് ലഭിച്ച പരാതിൽ ആരോപിക്കുന്നത്. അഭിഭാഷകനായ അലി കാസിഫ് ഖാൻ ദേശ്മുഖ് ആണ് പരാതിക്കാരൻ. 

 

ഉർഫിയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ ചുവടു പിടിച്ചാണ് പൊലീസിൽ പരാതി എത്തിയിരിക്കുന്നത്. അൾട്രാ ഹോട്ട് ലുക്കിൽ പൊതുവേദികളിൽ ഉൾപ്പെടെ എത്തുന്ന ഉർഫി നിരവധി വിമര്‍ശനങ്ങൾ നേരിട്ടിരുന്നു. എഴുത്തുകാരൻ ചേതൻ ഭഗത് ഉർഫി യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് പറഞ്ഞതു വലിയ വിവാദമായിരുന്നു. 

 

വിമർശനം ശക്തമാകുമ്പോഴും കൂടുതൽ പരീക്ഷണങ്ങളുമായി കളം നിറയുകയാണ് താരം. എന്നാൽ അതിനിടിയിലാണ് പൊലീസിന് പരാതി ലഭിക്കുന്നത്. പരാതി ലഭിച്ചെന്നു വ്യക്തമാക്കിയ പൊലീസ് പക്ഷേ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിഷയത്തിൽ ഉർഫിയുടെ പ്രതികരണത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com