അനന്തിനും രാധികയ്ക്കും സർപ്രൈസ്; നൃത്തം ചെയ്ത് മുകേഷ് അംബാനിയും നിതയും, വിഡിയോ വൈറൽ

HIGHLIGHTS
  • അനന്തിനെയും രാധികയെയും വേദിയിലിരുത്തി കുടുംബം നൽകിയ ഈ സർപ്രൈസ് വിഡിയോ വൈറലാണ്
  • കൈകോർത്തു പിടിച്ചിരിക്കുന്ന അനന്തിനെയും രാധികയെയും വിഡിയോയിൽ കാണാം
mukesh-ambani-nita-ambani-viral-dance-anant-ambani-engagement-day
SHARE

ഇളയമകൻ അനന്ത് അംബാനിയുടെ വിവാഹനിശ്ചയത്തിന് നൃത്തം ചെയ്ത് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും. മക്കളായ ആകാശ് അംബാനി, ഇഷ അംബാനി മരുമക്കളായ ശ്ലോക മേത്ത, ആനന്ദ് പിരാമൽ എന്നിവർക്കൊപ്പമാണ് മുകേഷും നിതയും ചുവടുവച്ചത്. അനന്തിനെയും രാധികയെയും വേദിയിലിരുത്തി കുടുംബം നൽകിയ ഈ സർപ്രൈസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ താരങ്ങളും വ്യവസായ പ്രമുഖരും രാഷ്ട്രീയക്കാരും ഉൾപ്പെടുന്ന വമ്പൻ സദസ്സിനെ സാക്ഷിയാക്കി ബോളിവുഡ് ഗാനമായ വ്ഹാ വ്ഹാ രാമ്ജിക്കാണ് അംബാനി കുടുംബം നൃത്തം ചെയ്തത്. സദസ്സിൽ നിന്ന് കയ്യടിയും ആർപ്പുവിളിയും ഉയരുകയും, കൈകോർത്തു പിടിച്ചിരിക്കുന്ന അനന്തിനെയും രാധികയെയും വിഡിയോയിൽ കാണാം. 

mukesh-ambani-nita-ambani-viral-dance

ഡിസൈനർമാരായ അബുജാനി സന്ദീപ് കോസ്‌ല ഒരുക്കിയ സാരിയായിരുന്നു നിത അംബാനയുടെ വേഷം. ഇതിന് അനുയോജ്യമായ ഗോൾഡൻ കുർത്ത സെറ്റ ആണ് മുകേഷ് അംബാനി ധരിച്ചത്. ശ്ലോകയുടെയും ഇഷയുടെയും ട്രെഡീഷനൽ ഔട്ട്ഫിറ്റുകളും ഒരുക്കിയതും അബുജാനി സന്ദീപ് കോസ്‌ലയാണ്. ആനന്ദ് പിരാമലും ആകാശ് അംബാനിയും കുർത്ത സെറ്റിലാണ് തിളങ്ങിയത്. ഗോൾഡൻ ലെഹങ്കയായിരുന്നു രാധികയുടെ വേഷം. റോയൽ ബ്ലൂ നിറത്തിലുള്ള ഔട്ട്ഫിൽ അനന്ത് തിളങ്ങി.

anant-ambani-radhika-mechant-engagement01

അംബാനിയുടെ വസതിയായ ആന്റീലിയയിൽ വ്യാഴാഴ്ച വൈകീട്ട് ആയിരുന്നു ചടങ്ങുകൾ. ഗുജറാത്തി ഹിന്ദു കുടുംബത്തിലെ പാരമ്പര്യം അനുസരിച്ചായിരുന്നു ചടങ്ങുകൾ. നിശ്ചയത്തിനു മുന്നോടിയായി വേദിയിൽ ഗണേശ പൂജ നടത്തി. തുടർന്ന് പത്രിക വായിക്കുകയും മോതിരങ്ങൾ അണിയിക്കുകയും ചെയ്തു. 

anant-ambani-radhika-merchant
റിലയൻസ് ഇൻ‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയും വ്യവസായി വിരേൻ മെർച്ചന്റിന്റെ മകൾ രാധിക മെർച്ചന്റും വിവാഹനിശ്ചയത്തിനിടെ.

എൻകോർ ഹെൽത്ത് കെയർ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (സിഇഒ) വിരേൻ മർച്ചെന്റിന്റെയും ഷൈലയുടെയും മകളാണ് രാധിക. ന്യൂയോർക്ക് സർവകലാശാലയിൽനിന്നു പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ബിഡി സൊമാനി ഇന്റർനാഷനൽ സ്കൂളിൽ നിന്ന് ഐബി ഡിപ്ലോമയും നേടിയ രാധിക, ബോർഡ് ഓഫ് എൻകോർ ഹെൽത്ത്‌കെയറിൽ ഡയറക്ടറാണ്. യു‌എസ്‌എയിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ പഠനം പൂർത്തിയാക്കിയ അനന്ത് നിലവിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ‍ഡയറക്ടറാണ്. ജിയോ പ്ലാറ്റ്‌ഫോമുകളുടെയും റിലയൻസ് റീട്ടെയ്ൽ വെഞ്ചേഴ്സിന്റെയും ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Content Summary: Viral Video: Nita Ambani and Mukesh Ambani’s Special Dance Performance at Anant Ambani-Radhika Merchant Engagement Day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS