ഇതിൽ ഏതാ മഞ്ജു വാര്യർ; വൈറലായി സൗപർണിക സുഭാഷിന്റെ മേക്കോവർ ഫോട്ടോഷൂട്ട്

HIGHLIGHTS
  • വസ്ത്രത്തിൽ മാത്രമല്ല രൂപത്തിലും സൗപർണിക മഞ്ജു വാര്യരെ അനുസ്മരിപ്പിക്കുന്നു
souparnika-makeover-manju-warrier
Image Credits: Instagram/souparnikasubhash_official
SHARE

മഞ്ജു വാര്യർ സിനിമ ആയിഷ മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുകയാണ്. നിലമ്പൂർ ആയിഷയുടെ ജീവിതകഥ പറഞ്ഞ ചിത്രത്തിൽ മഞ്ജുവിന്റെ പ്രകടനം അഭിനന്ദനം നേടിയിരുന്നു. സിനിമയിലെ താരത്തിന്റെ വസ്ത്രധാരണവും ലുക്കുകളും ശ്രദ്ധ നേടി. ഇപ്പോഴിതാ ആയിഷയായി മേക്കോവർ നടത്തിയിരിക്കുകയാണ് പ്രശസ്ത സീരിയൽ താരം സൗപർണിക സുഭാഷ്. താരത്തിന്റെ മേക്കോവർ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

souparnika-subhash-viral-makeover
Image Credits: Instagram/souparnikasubhash_official

ആയിഷയിലെ മഞ്ജുവിന്റെ രണ്ട് ലുക്കുകളാണ് പുനർസൃഷ്ടിച്ചിരിക്കുന്നത്. പ്രഭുദേവ നൃത്തസംവിധാനം ചെയ്ത കണ്ണില് കണ്ണില് മെയ്യെഴുതണ കണ്ണില് എന്ന ​ഗാനത്തിലെ ലുക്കാണ് ഒന്ന്. ചുവപ്പ് ലോങ് സ്ലീവ് ടോപ്പും കളർഫുൾ ഫ്രിൽ സ്കർട്ടുമാണ് വേഷം. കേർളി ഹെയർ സ്റ്റൈലാണ് ഈ ലുക്കിന്റെ മറ്റൊരു ആകർഷണം. ഗ്രേ ടോപ്പും നീല ഉടുപ്പും ചേർന്ന മെയ്ഡ് ലുക്കിലാണ് ബാക്കിയുള്ള ചിത്രങ്ങൾ.

souparnika-ayisha-photoshoot
Image Credits: Instagram/souparnikasubhash_official/ayisha_movie_official

വസ്ത്രത്തിൽ മാത്രമല്ല രൂപത്തിലും സൗപർണിക മഞ്ജു വാര്യരെ അനുസ്മരിപ്പിക്കുന്നു. മേക്കപ് ആർട്ടിസ്റ്റ് രേഷ്മ ഷിബുവാണ് ഈ ഫോട്ടോഷൂട്ടിനു പിന്നിൽ. സോന വെഡ്ഡിങ് കമ്പനിയാണ് ചിത്രങ്ങൾ പകർത്തിയത്. 

മലയാള മിനിസ്ക്രീൻ രം​ഗത്തെ സജീവ സാന്നിധ്യമാണ് സൗപർണിക. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഖജ ദേവയാനി എന്ന സീരിയലിലൂടെ അഭിനയരം​ഗത്തേക്ക് എത്തിയ താരം അറുപതിലേറെ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. സൗപർണികയുടെ ഫാഷൻ ഫോട്ടോഷൂട്ടുകൾ മുൻപും വൈറലായിട്ടുണ്ട്.

Content Summary: Serial Artist Souparnika Subhash's Viral Make Over Photoshoot As 'Manju Warrier' from her New Movie 'Ayisha'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS