ADVERTISEMENT

രണ്ടു ഭാര്യമാരും ​ഒരേ സമയം ​ഗർഭിണികളാണെന്ന വിവരം ഏതാനും മാസങ്ങൾക്കു മുമ്പാണ് യുട്യൂബർ അർമാൻ മാലിക് വെളിപ്പെടുത്തിയത്. ഇതേത്തുടർന്ന് വ്യാപക വിമർശനങ്ങളാണ് അർമാനു നേരിടേണ്ടി വന്നത്. എന്നാൽ ഇതിനു പിന്നാലെ രണ്ടു ഭാര്യമാരുടെയും ​ഗർഭകാല വിശേഷങ്ങളുമായി അർമാൻ സജീവമായി. ഇവരുടെ കുടുംബവിശേഷങ്ങൾക്ക് നിരവധി കാഴ്ചക്കാരാണുള്ളത്. ഇപ്പോഴിതാ രണ്ടു ഭാര്യമാർക്ക് തുണയായി മൂന്നാമതൊരു 'കല്യാണം' കഴിച്ചിരിക്കുകയാണ് അർമാൻ. ഇതു കണ്ട് ഭാര്യമാർ പൊട്ടിത്തെറിച്ചു. എന്നാൽ ഇതൊരു പ്രാങ്ക് ആയിരുന്നെന്ന് അർമാൻ പിന്നീട് വെളിപ്പെടുത്തി.

 

ഭാര്യമാരെ പറ്റിക്കാൻ പോകുകയാണെന്നും എങ്ങനെയാണ് ഇതു ചെയ്യുന്നതെന്നും വിഡിയോയുടെ തുടക്കത്തിൽ അർമാൻ പറയുന്നു. ഭാര്യമാർ അറിയാതെ വീടിനകത്ത് ക്യാമറ വയ്ക്കുന്നു. ഇതിനുശേഷം വരണമാല്യം അണിഞ്ഞ് ഒരു യുവതിക്കൊപ്പം വീട്ടിലേക്ക് വരുന്ന അർമാൻ താൻ വീണ്ടും വിവാഹിതനായെന്നു പറയുന്നു. വളരെ രൂക്ഷമായാണ് ഭാര്യമാർ ഇതിനോട് പ്രതികരിച്ചത്. കുറച്ചു നേരത്തിനുശേഷം ഇതൊരു പ്രാങ്ക് ആയിരുന്നെന്ന് അർമാൻ വെളിപ്പെടുത്തി. എന്നാൽ അതിനുശേഷവും ഭാര്യമാർ അർമാനോട് ദേഷ്യപ്പെടുകയും വീടിന് പുറത്താക്കുമെന്ന് പറയുകയും ചെയ്യുന്നു. പിന്നീട് അർമാൻ അവരെ ആശ്വസിപ്പിക്കുകയും മാപ്പു പറയുകയും ചെയ്യുന്നു. 

 

സമ്മിശ്ര പ്രതികരണങ്ങളാണ് അർമാന്റെ വിഡിയോയ്ക്ക് ലഭിച്ചത്. ​ഗർഭകാല ഇത്തരം പ്രാങ്കുകൾ നൽകി ഭാര്യമാരെ സമ്മർദത്തിലേക്ക് തള്ളിയിടുന്നത് ജനിക്കാൻ പോകുന്ന കുട്ടികളുടെ ആരോ​ഗ്യത്തെ ബാധിക്കുമെന്ന വിമശനമാണ് ചിലർ ഉന്നയിച്ചത്. എന്നാൽ കുടുംബം മുഴുവൻ അഭിനയിക്കുകയാണെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. 

 

പായൽ ആണ് അർമാന്റെ ആദ്യ ഭാര്യ. 2011ലായിരുന്നു വിവാഹം. ഈ ബന്ധത്തിൽ ചിരായു മാലിക് എന്നൊരു മകനുണ്ട്. 2018ൽ പായലിന്റെ സുഹൃത്തായ കൃതികയെ അർമാൻ ജീവിതസഖിയാക്കി. എല്ലാവരും ഒന്നിച്ചൊരു വീട്ടിലാണ് ഇപ്പോൾ താമസം. ഇൻസ്റ്റഗ്രാമിൽ 16 ലക്ഷവും യുട്യൂബിൽ 23 ലക്ഷവും ഫോളോവേഴ്സ് അർമാനും കുടുംബത്തിനുമുണ്ട്.

 

Content Summery: Youtuber Armaan Malik pranked his wives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com