ഒരു ഭാഗം മുഴുവൻ പൂത്തുലഞ്ഞു നിൽക്കുന്ന പിങ്ക് പൂക്കൾ അടുത്തായി ഇലകൾ തീർത്ത മനോഹര ചിത്രം, അതിനു നടവിലൂടെ കൂകി പായുന്ന തീവണ്ടി....ഒരു ചിത്രകാരൻ തന്റെ ക്യാൻവാസിൽ പകർത്തി വെച്ച പോലെ അതിമനോഹരമായ കാഴ്ച. പ്രകൃതി ഈ അപൂർവ സൗന്ദര്യ കാഴ്ച തീർത്തത് മറ്റെവിടെയുമല്ല, ഇന്ത്യയുടെ പൂന്തോട്ട നഗരമായ ബെംഗളൂരുവിലാണ്. വേനൽ കാലത്തെ ബെംഗളൂരുവിന്റെ പിങ്ക് വസന്തത്തിന്റെ വിഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.
വേനല്‍കാലമെന്നാൽ ബെംഗളൂരുവിനത് പിങ്ക് പൂക്കളുടെ കാലം കൂടിയാണ്. ഈ സമയത്താണ് ടാബെബുയ റോസ പൂക്കുന്നത്. ഇതോടെ പിങ്ക് നിറത്തിലുള്ള പൂക്കൾ ബെംഗളൂരുവിലാകെ നിറയും. ഈ പൂക്കളുടെ ആകാശക്കാഴ്ച പങ്കുവെച്ചത് ഫോട്ടോഗ്രാഫറായ രാജ് മോഹനാണ്. ബെംഗളൂരു പിങ്ക് നിറമാകുന്ന സമയമാണിത് എന്ന കുറിപ്പോടെയാണ് രാജ് മോഹൻ വിഡിയോ പങ്കുവെച്ചത്.
Content Summary: Bengaluru turns pink- Viral video