ADVERTISEMENT

തിരക്കിട്ട സമയങ്ങളിൽ മരുന്ന് വാങ്ങാൻ പോകുമ്പോൾ ഇയാൾക്കൊന്ന് പെട്ടെന്ന് ബില്ല് അടിച്ച് തന്നൂടെ, എന്നാൽ മരുന്നും വാങ്ങി പോകാമല്ലോ എന്ന് ചിന്തിക്കാത്തവരായി ആരും ഉണ്ടാകില്ല. എത്ര വേഗത്തിലാണെങ്കിലും മരുന്നിന്റെ ബില്ലടിക്കാനൊക്കെ മിനിമം സമയം വേണ്ടേ... എന്നാൽ അത് വേണ്ട എന്ന് കാണിച്ചു തരുകയാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്ന ഒരു വിഡിയോ. ഇത്രയും വേഗത്തിൽ എങ്ങനെ ടൈപ്പ് ചെയ്യുന്നു എന്നോർത്ത് മൂക്കത്തു വിരൽ വെച്ചു പോകും വിഡിയോ കണ്ടാൽ. 

‘ഇന്ത്യയിലെ ഒരു തിരക്കുള്ള ഫാർമസിയിലെ ജീവനക്കാരൻ’ എന്ന കുറിപ്പോടെ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ ഇതിനോടകം ഒരു മില്യണിലധികം പേർ കണ്ടു. കീബോർഡിൽ പോലും നോക്കാതെയാണ് വേഗത്തിൽ ജീവനക്കാരൻ ടൈപ്പ് ചെയ്യുന്നത്. 

Read More: നിനക്കൊന്നും വേറെ പണിയില്ലേന്ന് ചോദിച്ചു വേദനിപ്പിച്ചു, സുഹൃത്തുക്കൾ ഒറ്റപ്പെടുത്തി; ഇന്നിവർ എല്ലാരുടെയും സ്വന്തം‘സൈക്കോ അളിയൻസ്'

ഫാർമസി ജീവനക്കാരന്റെ കഴിവിനെ അഭിനന്ദിച്ച് നിരവധിപേരാണ് കമന്റ് ചെയ്യുന്നത്. 

Content Summary: Pharmacy staff’s superb typing speed- Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com