ഒരു പാമ്പിനെ കണ്ട് അതിനെ പിടിച്ച് ഉമ്മ വച്ചാൽ പിന്നെ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോയ സോഷ്യൽ മീഡിയയിലും ഇപ്പോൾ ചർച്ചയാകുന്നത് ഒരു പാമ്പിനെ ഉമ്മ വച്ച കഥയാണ്. മലമ്പാമ്പിനെ ഉമ്മ വെക്കാൻ ശ്രമിച്ച യുവതിയെ പാമ്പ് കയറിപിടിച്ച വിഡിയോ ആണ് വൈറലാകുന്നത്.
ഒരു യുവാവിന്‍റെ കയ്യില്‍ ഇരുന്ന പാമ്പിന്‍റെ മുഖത്ത് ചുംബിക്കാൻ ശ്രമിക്കുന്ന യുവതിയില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. യുവതി ഉമ്മവയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ അത് യുവതിയുടെ മുഖത്ത് കടിച്ചുപിടിക്കുകയായിരുന്നു. പാമ്പ് പിടി വിടാതെ കിടക്കുന്നതാണ് വീഡിയോയില്‍ അവസാനം കാണുന്നത്.
ഏഴ് സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററിലൂടെ ആണ് പ്രചരിക്കുന്നത്. പാമ്പിന്‍റെ ആക്രമണത്തില്‍ നിന്ന് യുവതി രക്ഷപ്പെട്ടോ എന്ന് പോലും വിഡിയോയിൽ വ്യക്തമല്ല. 'പാമ്പിനെ ചുംബിക്കുന്നു' എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വിഡിയോ 8 മില്യണിലധികം പേർ കണ്ടു.
യുവതി രക്ഷപ്പെട്ടു കാണുമോ,എന്തായിരിക്കും സംഭവിച്ചിരിക്കുക, ഇത് വല്ലാത്തൊരു ഉമ്മയായി പോയി എന്നെല്ലാം നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
Content Summary: Woman kisses Snake it kisses her back in viral video