ADVERTISEMENT

ആരോഗ്യ സംരക്ഷണത്തിനായി പുഷ്അപ്പ് എടുക്കുന്നത് പതിവാണ്. വീട്ടിൽ നിന്നും ജിമ്മിൽ നിന്നുമെല്ലാം നമ്മൾ പുഷ്അപ്പ് എടുക്കാറുണ്ട്. എന്നാൽ നടു റോഡിൽ സൈൻ ബോർഡിന്റെ മുകളിൽ കയറി നിന്ന് പുഷ്അപ്പ് എടുക്കുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? എന്നാൽ അത്തരത്തിലൊരു പുഷ്അപ്പ് വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 

Read More: തൊപ്പിയെ അടിയന്തരമായി വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണം, സമൂഹത്തെ തിരുത്തണം: ശ്രീജിത്ത് പെരുമന

ഒഡീഷയിലെ പട്‌നഗറിലാണ് സംഭവം. റോഡിന് നടുവിൽ വച്ച സൈൻ ബോർഡിന് മുകളിൽ കയറിയാണ് യുവാവിന്റെ അഭ്യാസപ്രകടനം. നിരവധി യാത്രക്കാർ പോകുന്ന ഹൈവേയാണിത്. യുവാവിന്റെ പ്രവൃത്തി നോക്കി നിൽക്കുന്ന യാത്രക്കാരെയും വിഡിയോയിൽ കാണാം. യുവാവ് മദ്യലഹരിയിലാണെന്നാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ച് വിഡിയോയിൽ പറയുന്നത്. 

യുവാവിന്റെ വിഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടുകഴിഞ്ഞത്. ‘പാവം മനുഷ്യന് ജിം എവിടെയാണെന്നറിയില്ല’, ‘ഞായറാഴ്ച ജിം അവധിയായതുകൊണ്ട് കണ്ടുപിടിച്ച ഐഡിയ ആവും’, തുടങ്ങി നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com