ആയിരങ്ങൾ ചെലവാക്കേണ്ട, വീട്ടിൽ തന്നെ തയാറാക്കാവുന്ന ലിപ് സ്റ്റെയ്ൻ

natural-lip-stain
SHARE

ചുണ്ട് ചുവപ്പിച്ചവരെ നോക്കി മുഖം കറുപ്പിക്കുന്നുണ്ട് ലിപ്സ്റ്റിക്കിലെ വിഷാംശത്തെക്കുറിച്ചുള്ള പല പഠനങ്ങളും. വിഷം എന്നു കേൾക്കുമ്പോൾ കുറച്ചു വിഷമമൊക്കെ ഉണ്ടെങ്കിലും സൗന്ദര്യത്തിനായി അൽപം വിട്ടുവീഴ്ചയാകാം എന്ന് ഒടുവിൽ ചിന്തിച്ചുകളയും പല സ്ത്രീകളും. അത്തരക്കാർക്കിതാ ഒരു സന്തോഷ വാർത്ത– ചുണ്ടിൽ നിറമണിയാം, ആരോഗ്യത്തെ കൊല്ലാതെ തന്നെ. ആയിരങ്ങൾ ചെലവാക്കേണ്ട– വീട്ടിൽ തന്നെ തയാറാക്കാവുന്നതേയുള്ളൂ.

നാച്വറൽ ലിപ് സ്റ്റെയിന്റെ ‘പാചകവിധി’ ഇങ്ങനെ ബീറ്റ്റൂട്ട്, വെജിറ്റബിൾ ഗ്ലിസറിൻ എന്നിവയാണ് ആവശ്യമായ ചേരുവകൾ. ബീറ്റ്റൂട്ട് ജ്യൂസ് നന്നായി വറ്റിച്ചെടുക്കുക എന്നതാണ് ആദ്യത്തെ കടമ്പ. കുഴമ്പു രൂപത്തിലായ ഈ ബീറ്റ്റൂട്ട് ജ്യൂസിലേക്ക് തുല്യ അളവിൽ ഗ്ലിസറിൻ ചേർക്കാം. ഫ്രിജിൽ‌ സൂക്ഷിച്ചാൽ കുറെനാളത്തേക്ക് ഉപയോഗിക്കാം. ഒരു റോൾ ഓൺ ബോട്ടിലിലാക്കി ഉപയോഗിക്കുന്നതാകും സൗകര്യപ്രദം. ബ്ലഷ് ആയി കവിളിലും ഇത് ഉപയോഗിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ