ADVERTISEMENT

വീട്ടുകാരുടെ ചെലവിൽ കോളജിൽ അടിച്ചുപൊളിക്കും, ചുമ്മാ കിട്ടുന്ന സമയം സോഷ്യൽ മീഡിയയിൽ കളയും – ഇങ്ങനെയുള്ളവർ ഇപ്പോഴുമുണ്ടോ? ഉണ്ടെങ്കിലുമില്ലെങ്കിലും ഞങ്ങളാ ടൈപ്പല്ല എന്നു തെളിയിക്കുകയാണ് ഈ മൂന്നു മിടുക്കർ. സമൂഹ മാധ്യമം നേരമ്പോക്കല്ല, പോക്കറ്റ് മണിയും അതിലേറെയും സമ്പാദിക്കാനുള്ള വഴികൂടിയാണിവർക്ക്. കോളജിൽ പോകും, ചുമ്മാ കിട്ടുന്ന സമയത്ത് ഇഷ്ടവിനോദം ചെയ്യും, സ്വന്തം സൃഷ്ടികൾ സോഷ്യൽ മീഡിയ വഴി വിറ്റു കാശാക്കും, എന്നിട്ട് അടിച്ചുപൊളിക്കും.

പരിചയപ്പെട്ടോളൂ. പറ്റുന്നവർക്കു മാതൃകയാക്കാം. വേണ്ടവർക്ക് ഇൻസ്റ്റഗ്രാം പേജിൽ പോയി ആവശ്യപ്പെട്ടാൽ കുഞ്ഞുകൗതുകങ്ങൾ വാങ്ങുകയും ചെയ്യാം. പിള്ളേർക്കൊരു പ്രോത്സാഹനമായിക്കോട്ടെ....

lithaf

 

ലിഫാസ്  എ.ലത്തീഫ്.  മാനന്തവാടി, വയനാട്

lifaslathif1727@gmail.com

blase

തമിഴ്നാട്ടിലെ താളൂർ നീലഗിരി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ എംകോം വിദ്യാർഥി. വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കൾക്കു കലയിലൂടെ ‘പുതിയ മുഖം’ നൽകുകയാണു ഹോബി. വെറുതെ കളയേണ്ടതായി ഒരു വസ്തുവുമില്ലെന്നും എന്തും പുനരുപയോഗിക്കാനാകുമെന്നുമാണു ലിഫാസിന്റെ നയം. കടലാസു മുതൽ ഗ്ലാസ് കുപ്പികൾ വരെ കയ്യിൽ കിട്ടുന്നതെന്തിനെയും പുതിയൊരു കൗതുകവസ്തുവാക്കി മാറ്റും ഈ മിടുക്കൻ. 6 വർഷമായി ഇത്തരം കുഞ്ഞുകൗതുകങ്ങൾക്കു രൂപംനൽകുന്നു. ‘ക്രാഫ്റ്റ് സ്റ്റോറി’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ഇവ മറ്റുള്ളവരുടെ കയ്യിലേക്ക്; അടിച്ചുപൊളിക്കാനുള്ള പോക്കറ്റ്മണി തിരിച്ചു ലിഫാസിന്റെ കയ്യിലേക്ക്.

 

ബ്ലെയ്സ് തെരേസ്. പീച്ചംകോട്, വയനാട്

sandra

amaljith187@gmail.com

ചിത്രശലഭങ്ങളോടുള്ള ഇഷ്ടത്തിൽനിന്നാണു ദേവഗിരി സെന്റ് ജോസഫ്സ് കോളജിൽ ബിഎസ്‌സി മാത്‌സ് വിദ്യാർഥിയായ ബ്ലെയ്സിനെ ‘ദ് ബട്ടർഫ്ലൈ ഗേൾ’ എന്ന ബ്രാൻഡിന്റെ രൂപീകരണത്തിലെത്തിച്ചത്. ആശംസാ കാർഡുകളിൽ തുടങ്ങി ഇന്ന് റോൾഓൺ കാർഡ്, എക്സ്പ്ലോഷൻ ബോക്സ്, ഇൻഫിനിറ്റി ബോക്സ്, ക്രാഫ്റ്റി നോട്ട്പാഡ്, മെമ്മറി ബുക്ക് എന്നിങ്ങനെ 50 മുതൽ 5000 രൂപവരെ വിലവരുന്ന ഹാൻഡ് മെയ്ഡ് സർപ്രൈസുകളിലെത്തി നിൽക്കുകയാണ് ഈ പൂമ്പാറ്റക്കുട്ടി. ഇൻസ്റ്റഗ്രാമിലെ ദ് ബട്ടർഫ്ലൈ ഗേൾ എന്ന പേജ് വഴി ഓർഡറുകൾ സ്വീകരിച്ചു പോസ്റ്റലായി അയച്ചുകൊടുക്കുകയാണു രീതി.

 

സാന്ദ്ര തോമസ് ചുണ്ടേൽ, വയനാട്

sandrathomaswyd2016@gmail.com

കോഴിക്കോട് ജെഡിടി ഇസ്‌ലാം കോളജിൽ അവസാന വർഷ ഫിസിയോ തെറപ്പി വിദ്യാർഥിയാണു സാന്ദ്ര. പേപ്പർ ക്രാഫ്റ്റുകള്‍ക്കു പുറമേ ആഭരണങ്ങളുമുണ്ടാക്കും. ചില്ലുകുപ്പികളിൽ ചായക്കൂട്ടുകൾകൊണ്ട് അത്ഭുതം തീർക്കും. മൈക്രോ ആർട്ടിലും വിദഗ്ധ. ഫോട്ടോ കണ്ടില്ലേ? ആരൊക്കെയോ വലിച്ചെറിഞ്ഞ 33 പ്ലാസ്റ്റിക് കുപ്പികൾ പെറുക്കിക്കൂട്ടി ഒരുക്കിയെടുത്ത ഫ്ലവർ ബണ്ടിലാണു കയ്യിൽ. സാൻസ് ക്രിയേറ്റീവ് കോർണർ എന്ന ഇൻസ്റ്റഗ്രാം പേജിൽപോയാൽ ഇതുപോലുള്ള നിറക്കാഴ്ചകൾ ഇനിയും കാണാം, വാങ്ങാം.

English Summary : Make Poket money yourself

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com