‍കൃഷ്ണേന്ദുവിന്റെ ഈ ‘അമൂല്യ ശേഖര’ത്തിന് ജീവന്റെ വിലയുണ്ട്

krishnendu-sold-out-her-child-magazine-collection-for-charity
പത്താം ക്ലാസ് വിദ്യാർഥി കൃഷ്ണേന്ദു ബാല്യകാലം മുതൽ സൂക്ഷിച്ചുവച്ച ബാല പ്രസിദ്ധീകരണങ്ങൾ കാരുണ്യ പ്രവർത്തനത്തിനു കെസിവൈഎം പ്രവർത്തകർക്കു കൈമാറുന്നതിനു മുൻപ്.
SHARE

പത്താം ക്ലാസ് വിദ്യാർഥി കൃഷ്ണേന്ദു സൂക്ഷിച്ചുവച്ച ബാലപ്രസിദ്ധീകരണങ്ങൾ ഒരു യുവാവിന്റെ ചികിത്സയ്ക്ക് ഉപകാരപ്രദമാകുന്നു. ബാല്യകാലം മുതൽ കൃഷ്ണേന്ദു സൂക്ഷിച്ചു വച്ച ഏകദേശം 750 ബാല പ്രസിദ്ധീകരണങ്ങൾ കെസിവൈഎം പ്രവർത്തകർ ഓൺലൈനിൽ ലേലത്തിനു വച്ചപ്പോൾ ഉയർന്ന തുക നൽകി മലയാറ്റൂർ ടോളിൻസ് വേൾഡ് സ്കൂൾ സ്വന്തമാക്കി. തുക യുവാവിന്റെ ചികിത്സാ ചെലവിന് ഉപയോഗിക്കുമ്പോൾ പ്രസിദ്ധീകരണങ്ങൾ സ്കൂളിലെ ലൈബ്രറിയുടെ ഭാഗമാകും. 

ക്രിസ്റ്റി വിൽസൻ എന്ന യുവാവിനു മജ്ജ മാറ്റിവയ്ക്കൽ ശാസ്ത്രക്രിയയ്ക്കു പണം കണ്ടെത്തുന്നതിനു മാണിക്യമംഗലം സെന്റ് റോക്കീസ് പള്ളിയിലെ കെസിവൈഎം പ്രവർത്തകർ വീട്ടിലെത്തിയപ്പോഴാണു കൃഷ്ണേന്ദു പ്രസിദ്ധീകരണങ്ങളെ കൈമാറിയത്. വീടുകളിൽ നിന്നു പഴയ വസ്തുക്കളോ ആക്രി സാധനങ്ങളോ ശേഖരിച്ചു വിറ്റു പണം കണ്ടെത്താനിറങ്ങിയ കാരുണ്യ പ്രവർത്തകർക്കു കൃഷ്ണേന്ദു മനസ്സറിഞ്ഞു നൽകിയ സഹായം വലിയ മുതൽക്കൂട്ടായി.   

മാണിക്യമംഗലം സുകൃതത്തിൽ സുശീൽ-ദീപ ദമ്പതികളുടെ  മകളും കാലടി ശ്രീശാരദ സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിനിയുമാണ് കൃഷ്ണേന്ദു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS