പഴയ ഫോണുകൾ റിപ്പയർ ചെയ്ത് വിദ്യാർഥികൾക്ക് എത്തിക്കാൻ ഡ്രീം റൈഡേഴ്സ് ക്ലബ്

dream-riders-club-smart-phone-to-students
Image Credits : photo stock india / Shutterstock.com
SHARE

സ്മർട് ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം സാധ്യമാകാത്ത വിദ്യാർഥികളെ സഹായിക്കാൻ വേറിട്ട ഉദ്യമവുമായി ഒരു കൂട്ടം യുവാക്കൾ. പ്രവര്‍ത്തക്ഷമമല്ലാത്ത ഫോണുകൾ ശേഖരിച്ച്, റിപ്പയർ ചെയ്ത് വിദ്യാർഥികൾക്ക് വിതരണം ചെയ്യാനാണ് ഡ്രീം റൈഡേഴ്സ് ക്ലബ് എന്ന സംഘടനയുടെ നേതൃത്വത്തിൽ ഇവർ തയ്യാറെടുക്കുന്നത്. 

കോവിഡ് വ്യാപനത്തെത്തുടർന്ന് ഓൺലൈൻ ക്ലാസുകൾ വ്യാപകമായ സാഹചര്യത്തിൽ വിദ്യാർഥികളിൽ പലർക്കും ഇപ്പോഴും സ്മാർട് ഫോണുകളില്ല എന്നത് ഒരു വെല്ലുവിളിയാണ്. പ്രവർത്തക്ഷമമല്ലാത്ത ഫോണുകൾ നിരവധിപ്പേരുടെ കയ്യിലുണ്ട്. റിപ്പയർ ചെയ്യാനുള്ള മടി കൊണ്ട് വെറുതെ സൂക്ഷിച്ചിരിക്കുകയാണ്. ആ ഫോണുകൾ റിപ്പയർ ചെയ്ത് പ്രവർത്തനക്ഷമമാക്കി കൈമാറാൻ സാധിച്ചാൽ നിരവധി കുട്ടികൾക്ക് സഹായമാകും എന്ന ചിന്തയാണു ഡ്രീം റൈഡേഴ്സ് ക്ലബിനെ ഇത്തരമൊരു പ്രവർത്തനത്തിലേക്ക് എത്തിച്ചത്. ഇതിനായി പതിനഞ്ചോളം ടെക്നിഷ്യന്‍മാരെ തയ്യാറാക്കി കഴിഞ്ഞു. 

പഴയ ഫോണുകൾ കയ്യിലുണ്ടെങ്കിൽ അറിയിച്ചാൽ ഡ്രീം റൈഡേഴ്സ് ക്ലബ് അംഗങ്ങൾ വീട്ടിലെത്തി ശേഖരിക്കും. അല്ലെങ്കിൽ കൊറിയറായി അയച്ചു നൽകാം. ഇതു കൂടാതെ പുതിയ മൊബൈലുകള്‍ വാങ്ങി നൽകാൻ താൽപര്യപ്പെടുന്നവർക്ക് അതിനുള്ള അവസരവുമുണ്ട്. 

ബന്ധപ്പെടേണ്ട നമ്പറുകൾ

8129234323

9567558886

9847161579

കൊറിയർ ചെയ്യേണ്ട അഡ്രസ്സ്

Zain mobiles

Bridge road

Bank junction

Aluva

Near najath hospital

Pin 683101

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YUVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA