ADVERTISEMENT

കോമൺവെൽത്ത് യൂത്ത് പാർലമെന്റിൽ ഓസ്ട്രലിയയിൽ നിന്നു പങ്കെടുക്കാൻ അവസരം ലഭിച്ച 6 പേരിൽ കിഴക്കമ്പലം സ്വദേശിയും. 

53 കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്ത പാർലമെന്റിലാണു കാച്ചപ്പിള്ളി വീട്ടിൽ ബെൻ നൈജുവിന് ഓസ്ട്രേലിയയെ പ്രതിനിധീകരിച്ചു പങ്കെടുക്കാനായത്. പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയായ ബെൻ സാമൂഹിക പ്രവർത്തനത്തിലുള്ള താൽപര്യം മുൻ നിർത്തിയാണു യൂത്ത് പാർലമെന്റിലേക്ക് അപേക്ഷിച്ചത്.കോവിഡ് മാനദണ്ഡം നിലനിൽക്കുന്നതിനാൽ ഓൺലൈനായാണു കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷൻ പരിപാടി സംഘടിപ്പിച്ചത്. 

 

5 ദിവസം നീണ്ടു നിന്ന ഓൺലൈൻ പാർലമെന്റിൽ അൽബറാത്ത് എന്ന സാങ്കൽപിക രാജ്യത്തു ടൂറിസം, ആരോഗ്യം എന്നീ മേഖലകളിൽ ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചാണു ചർച്ച നടത്തിയത്. ഗവൺമെന്റ് വിപ് പദവി അലങ്കരിക്കാനായതു നേട്ടമായതായി ബെൻ നൈജു പറഞ്ഞു. 12 വർഷം മുൻപു യുകെയിൽ നിന്ന് ഓസ്ട്രേലിയയിലേക്കു കുടിയേറിയ കുടുംബമാണു ബെന്നിന്റേത്. പിതാവ് നൈജു, മാതാവ് സ്റ്റെല്ല. അടുത്ത വർഷവും യൂത്ത് പാർലമെന്റിൽ പങ്കെടുക്കാനുള്ള ശ്രമത്തിലാണു ബെൻ.

 

Content Summary : The story of a Keralite who participated in Commonwealth Youth Parliament 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com