അംഗപരിമിതനായ കൂട്ടുകാരനെ തോളിലേറ്റി ക്ലാസിലേക്ക് കൊണ്ടു പോകുന്ന സഹപാഠികളുടെ വിഡിയോ വൈറൽ. ശാസ്താംകോട്ട ഡിബി കോളജില്‍നിന്നുള്ള ദൃശ്യങ്ങളാണിത്. മൂന്നാം വർഷ ബി.കോം വിദ്യാർഥി ആലിഫ് മുഹമ്മദിനെ ആര്യയും അർച്ചനും ചേർന്നാണ് എടുത്തു കൊണ്ടുപോകുന്നത്.
കരുനാഗപ്പള്ളി മാരാരിത്തോട്ടം ബീമാ മൻസിലിൽ ഷാനവാസിന്റെയും സീനത്തിന്റെയും മകനായ അലിഫിന് ജന്മനാ ഇരുകാലുകൾക്കും സ്വാധീനമില്ല. എന്നാൽ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ അവനെ കോളജിലും തിരികെ വീട്ടിലും എത്തിക്കുന്നത് സുഹൃത്തുക്കളാണ്. കോളജിലെ ആർട്സ് ഡേയിൽ എടുത്ത ദൃശ്യങ്ങളാണ് വൈറലായത്.
ഏതാനും സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ അംഗീകാരമാണ് ലഭിച്ചത്. സ്നേഹവും കരുതലും നിറയുന്ന ഈ വിഡിയോ സൗഹൃദത്തിന്റെ മഹത്വം വെളിപ്പെടുത്തുന്നുവെന്ന് കമന്റുകൾ.