പാലാ സെന്റ് തോമസ് കോളേജിൽ പരിസ്ഥിതിദിനാഘോഷങ്ങളുടെ ഭാഗമായി നാഷനൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കോളജിലെ വിദ്യാർഥികൾക്ക് 500 ഓളം വിവിധയിനം വൃക്ഷതൈകൾ പ്രിൻസിപ്പൽ റവ. ഡോ. ജെയിംസ് ജോൺ മംഗലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് വിതരണം ചെയ്തു.
പ്രസ്തുത യോഗത്തിൽ വൈസ് പ്രിൻസിപ്പൽമാരായ ശ്രീ. ജോജി അലക്സ്, ഡോ. ഡേവിസ് സേവ്യർ, ബർസാർ വഫാ മാത്യു ആലപ്പാട്ടുമേടയിൽ, ഐ.ക്യു.എ.സി. കോഡിനേറ്റർ ഡോ.തോമസ് വി. മാത്യു പ്രോഗ്രാം ഓഫിസർമാരായ ഡോ. ജയേഷ് ആന്റണി, ശ്രീ. റോബേഴ്സ് തോമസ് എന്നിവർ പ്രസംഗിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കോളേജ് ക്യാംപസിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. കഴിഞ്ഞ വർഷം നട്ടുപിടിപ്പിച്ച തൈകളുടെ പരിപാലനവും നടന്നു.