ADVERTISEMENT

സംവിധായകന്റെ കട്ട്–ആക്‌ഷൻ  ഇടവേളയിലെ കുറഞ്ഞ സമയത്തെ പഠനം കൊണ്ടു ഹയർ സെക്കന്ററി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി നടി ഗാഥ സജി. സ്റ്റഡി ലീവിന്റെ സമയത്ത് മകളെ സീരിയലിൽ അഭിനയിപ്പിക്കാൻ വിട്ടെന്നു പറഞ്ഞവർക്ക് മാർക്ക് ലിസ്റ്റുകൊണ്ടു മകൾ മറുപടി നൽകിയതിന്റെ സന്തോഷത്തിലാണ് അച്ഛൻ ആലങ്ങാട് കൊങ്ങോർപ്പിള്ളി പീടികക്കാലായിൽ സജിയും അമ്മ ബിന്ദുവും. 

 

gatha-1

കെ.കെ.രാജീവിന്റെ പ്രണയവർണങ്ങൾ എന്ന സീരിയലിൽ പൂജ എന്ന കഥാപാത്രത്തെയാണ് ഗാഥ അവതരിപ്പിക്കുന്നത്. മഞ്ജു പത്രോസ്, ലിഷോയ്, രാജേന്ദ്രൻ, ഷൈലജ, റിച്ചാർഡ്, സ്വാതി, മഞ്ജു സതിഷ് തുടങ്ങിയ പ്രമുഖ അഭിനേതാക്കക്കൊപ്പമാണ് അഭിനയം. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മികച്ച കഥാപാത്രമായി ഗാഥ വൈകാതെ എത്തും. 

 

വാരാപ്പുഴ  പുത്തൻപള്ളി സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥിനിയായ ഗാഥയ്ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നു. പത്താം ക്ലാസിലും മികച്ച വിജയം നേടിയിരുന്നു. സ്കൂളിലെ എല്ലാ പാഠ്യേതര വിഷയങ്ങളിലും സജീവമായി ഗാഥ ഇടപെട്ടിരുന്നതായി അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. 

 

പരീക്ഷയ്ക്കിടയിലെ അഭിനയം ഫലത്തെ ബാധിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും സഹപ്രവർത്തകരുടെ പിന്തുണയിൽ മികച്ച നേട്ടമുണ്ടാക്കാനായെന്നു മാതാപിതാക്കൾ. മാസം 15 ദിവസമാണ് ഷൂട്ടുള്ളത്. ഇതിനിടെ പ്രത്യേക അനുവാദം വാങ്ങി പഠിക്കാൻ സമയം കണ്ടെത്തുകയായിരുന്നു ഗാഥ. സഹപ്രവർത്തകർ ഷൂട്ടുകൾക്കിടെ പഠിക്കാൻ പ്രത്യേക സൗകര്യവും ഒരുക്കി. ഇതിനിടെ പരീക്ഷയും ഷൂട്ടും അടുത്തടുത്ത ദിവസങ്ങളിൽ വന്നപ്പോൾ സമയം ക്രമീകരിച്ചു നൽകിയതും പിന്തുണയായി. 

 

സീരിയലിൽ ബിരുദ വിദ്യാർഥിയായാണ് അഭിനയിക്കുന്നത്. എറണാകുളം സെന്റ് തെരേസാസിലോ ആലുവ സെന്റ് സേവ്യേഴ്സിലോ ആർട്സ് വിഷയത്തിൽ ഡിഗ്രിക്കു ചേർന്നു ഡിഗ്രി പഠനം നടത്തണമെന്നാണ് ആഗ്രഹം. പഠനത്തോടൊപ്പം അഭിനയവും കൊണ്ടു പോകണം. സിവിൽ സർവീസ് നേടണമെന്ന ആഗ്രഹവും ഗാഥ പങ്കുവയ്ക്കുന്നു. സഹോദരി ഗീതു.

English Summary: Serial Actress Gatha got full A plus in Higher Secondary Exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com