ADVERTISEMENT

 

കലോത്സവത്തിന്റെ ആഘോഷചൂടിനും ആശങ്കകൾക്കും കുളിരു പകരാൻ കലോത്സവവേദികളിൽ 'തണ്ണീർ കൂജ' യൊരുക്കി 'ഒഡീസിയ'. കോഴിക്കോട് വെച്ച് നടക്കുന്ന 61-മത് സ്കൂൾ കലോത്സവത്തിന്റെ ഏറ്റവും അഭിമാനകരമായ പ്രൊജക്റ്റായ 'തണ്ണീർ കൂജ' പദ്ധതിയുടെ നേതൃത്വം ഒഡീസിയ ഏറ്റെടുക്കുന്നു. കഴിഞ്ഞ 60 കലോത്സവങ്ങളിൽ നിന്നും വ്യത്യസ്തമായി പൂർണ്ണമായും പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ട് മൺപാത്രങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യുക എന്ന ഏറ്റവും വിപ്ലവകരമായ മാറ്റത്തെ വെൽഫെയർ കമ്മിറ്റിക്ക് ഒപ്പം ചേർന്ന് ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രമുഖ ഫൂട്ട് വെയർ & ബാക്ക് പാക്ക്സ് നിർമ്മാതാക്കളായ ഒഡീസിയ. അതിനോടനുബന്ധിച്ച് പൂർണ്ണമായും മണ്ണിൽ നിർമ്മിച്ച ഇരുന്നൂറ്റമ്പത്തോളം കൂജ, ജഗ്ഗ്‌, ഗ്ലാസ്‌, ഇവ സജ്ജീകരിക്കാനാവശ്യമായ സ്റ്റാൻഡ്, അഞ്ഞൂറോളം വരുന്ന വൊളന്റിയേഴ്സ്സിന് ആവശ്യമായ ടീ-ഷർട്സ്, ക്യാപ്പ്, വിതരണം ചെയ്യാനാവശ്യമായ ശുദ്ധീകരിച്ച കുടിവെള്ളം എന്നിവയും വെൽഫെയർ കമ്മിറ്റിക്ക് വേണ്ടി ഒഡീസിയ ആണ് സ്പോൺസർ ചെയ്തിരിക്കുന്നത്. ഈ അഞ്ഞൂറോളം വരുന്ന വൊളന്റിയേഴ്സ് രണ്ട് ഷിഫ്റ്റുകളായാണ് കലോത്സവവേദികളിൽ കുടിവെള്ളം വിതരണം ചെയ്യുന്നത്.

കലോത്സവത്തിൽ പങ്കെടുക്കുന്ന കലാപ്രതിഭകൾക്കായുള്ള മുഴുവൻ ട്രോഫികളും ട്രോഫി കമ്മിറ്റിയുമായി ചേർന്ന് ഒഡീസിയയാണ് സ്പോൺസർ ചെയ്യുന്നത്. കൂടാതെ കോഴിക്കോട് മാനാഞ്ചിറ ബി. ഇ. എം ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ ട്രോഫികൾ സജ്ജീകരിക്കുന്നതിനാവശ്യമായ ഒരു പവലിയനും അതോടൊപ്പം ട്രോഫികൾ കൊണ്ടുവരുന്നതിനുള്ള ചടങ്ങിലേക്കായി മൂന്നോളം തുറന്ന വാഹനങ്ങളും കലോത്സവചടങ്ങിലേക്കായി ഒഡീസിയ ഒരുക്കുന്നുണ്ട്.

61-മത് സംസ്ഥാന സ്കൂൾ കലോത്സവം ഒഡീസിയക്ക് ഒരു പ്രഥമപദ്ധതിയല്ല എന്നതാണ് വാസ്തവം. തുടർച്ചയായ എല്ലാ വർഷങ്ങളിലും സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ പരിപൂർണ്ണ പങ്കാളിത്തം ഉറപ്പിക്കാൻ ഒഡീസിയ വിവിധ പരിപാടികളിൽ ഭാഗവാക്കാകാറുണ്ട്. കലോത്സവവേദികളിൽ കുടിവെള്ളം വിതരണം, ട്രോഫി സ്പോൺസർഷിപ്പ്, ഷേഡ് ക്യാപ് വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷങ്ങൾക്കു മുന്നേ തന്നെ ഒഡീസിയ തുടർന്ന് പോരുന്നതാണ്. സംസ്ഥാന കലോത്സവത്തിന് പുറമേ സംസ്ഥാന ശാസ്ത്രമേള, സംസ്ഥാന കായികമേള, സി. ബി. എസ്. ഇ കലാ - കായിക മേള, അക്ഷരമുറ്റം ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾക്കും ഒഡീസിയ വളരെ ക്രിയാത്മകമായ പിന്തുണ നൽകിവരുന്നു.

ഉപഭോക്താക്കൾക്കായി മാർക്കറ്റിലെ എക്കാലത്തെയും മികച്ച ഫൂട്ട് വെയർ & ബാക്ക് പാക്ക്സ് വിപണിയിലെത്തിക്കുന്നതിനൊപ്പം ഇത്തരത്തിൽ പ്രസക്തമായ സാമൂഹിക-സംസ്കാരിക പ്രവർത്തനങ്ങളിൽ ഊർജ്ജസ്വലമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നിടത്താണ് ഒഡീസിയ തങ്ങളുടെ ബ്രാന്റിന്റെ വിജയം ഉറപ്പാക്കുന്നത്. ഷൂസ്, സാന്റൽസ്, ബാക്ക് പാക്ക്സ് തുടങ്ങിയ പ്രൊഡക്ട്സ് വിതരണം ചെയ്യുന്ന സ്ക്കൂൾ വിദ്യാർത്ഥികളുടെ എക്കാലത്തെയും പ്രിയപ്പെട്ട 'ഒഡീസിയ ക്ലാസ്സ്‌മേറ്റ്' പുതുതലമുറയുടെ ഇഷ്ടങ്ങൾക്കൊപ്പം എത്രത്തോളം ചേർന്ന് നിൽക്കുന്നുവെന്നതിന്റെ ഏറ്റവും മികച്ച തെളിവാണ്. 

ഇത്തവണയും വിദ്യാർത്ഥികൾക്കൊപ്പം, കലാപ്രതിഭകൾക്കൊപ്പം സംസ്ഥാന സ്കൂൾ കലോത്സവവേദികളിൽ ഒഡീസിയ നിറഞ്ഞു നിൽക്കുകയാണ്, ഏറ്റവും മനോഹരമായ കലോത്സവ നിമിഷങ്ങൾക്ക് പൂർണ്ണപിന്തുണയോടെ..!! നിങ്ങളുടെ കലോത്സവ ഓർമ്മകൾക്കൊപ്പം ഇനി 'ഒഡീസിയ'യും.

Content Summary : Odyssia Footwear Kalolsavam Campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com