ADVERTISEMENT

പ്രകാശത്തെ ഫ്രെയിമിൽ ഫലപ്രദമായും രസകരമായും ഉപയോഗിക്കുമ്പോഴാണ് നല്ലൊരു ഫോട്ടോ പിറക്കുന്നതെന്നറിയാമല്ലോ. പ്രഫഷണൽ ക്യാമറകളിൽ ലൈറ്റിനെ നമുക്കു വരുതിയിലാക്കാൻ പല മാർഗങ്ങളുണ്ട്. മാന്വൽ കൺട്രോൾസ് ഉപയോഗിച്ചു നല്ല പടങ്ങളെടുക്കാം. എന്നാൽ ഇന്നു ഭൂരിഭാഗം പേരും തങ്ങളുടെ മൊബൈൽ ഫോൺ ക്യാമറയിലെടുത്ത പടങ്ങളാണ് ഉപയോഗിക്കുന്നതും കാണുന്നതും. അതുകൊണ്ടുതന്നെ നല്ല പടങ്ങൾ ഫോണിലെടുക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. സ്മാർട് ഫോൺ ഫൊട്ടോഗ്രഫിയിൽ ഒഴിവാക്കേണ്ട ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മികച്ച പടങ്ങളെടുക്കാം.

 

ലൈറ്റിനെ എങ്ങനെ ഉപയോഗിക്കാം

 

ഏറെനാളിനു ശേഷമാണ് ആ സുഹൃത്തിനെയും കുട്ടിയെയും കാണുന്നത്. എന്നാൽ പിന്നെ ഒരു പടമെടുത്തേക്കാം. സ്റ്റാർട്ട്, ആക്ഷൻ, ക്യാമറ…. ഞൊടിയിടയിൽ പടമെടുത്തു. വീട്ടിൽചെന്നു കുട്ടികളെ ഈ ഫോട്ടോ കാണിച്ചുകൊടുത്തപ്പോഴാണ് മണ്ടത്തരം മനസ്സിലാകുന്നത്. ഫോട്ടോയിൽ മുഖം കാണുന്നില്ല. പകരം ബാക്ക്ഗ്രൗണ്ട് ആണ് തെളിഞ്ഞുനിൽക്കുന്നത്. ഇതെങ്ങനെ സംഭവിച്ചു…

Pic-1
ചിത്രം ഒന്ന്

 

Pic-2

പ്രകാശം എവിടെ നിന്ന്?

 

പ്രകാശത്തെ ശരിയായ രീതിയിൽ ഉപയോഗിക്കാൻ വലിയ അറിവൊന്നും വേണ്ട. 

 

Pic-3
ചിത്രം മൂന്ന്

ആദ്യമായി എവിടെനിന്നാണു പ്രകാശം നിങ്ങളുടെ ഫ്രെയിമിൽ പതിയുന്നതെന്നു നോക്കുക. താഴെയുള്ള ചിത്രങ്ങൾ ആ കഥ പറയും. ട്രയിനിൽ ആ സുഹൃത്ത് ഇരുന്നത് നമ്മുടെ ചങ്ങാതിയുടെ ഇടതുവശത്ത്. അന്നേരം പടമെടുത്തു. സുഹൃത്ത് ഇരുന്നതിന്റെ എതിർവശത്തുനിന്നാണ് ലൈറ്റ് മുഖത്തടിക്കുന്നത്. നിങ്ങൾ പടമെടുത്തതോ ലൈറ്റിന് എതിരായ വശത്തുനിന്നും. പിന്നെയെങ്ങനെ മുഖം തെളിയും.

 

Pic-4
ചിത്രം നാല്

രണ്ടാമത്തെ പടം നോക്കുക. സുഹൃത്തിന്റെ എതിർവശത്തുനിന്ന് എടുത്തതാണ് ആ പടം. പ്രകാശം മുഖത്തടിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മുഖം കാണാം. 

Pic-5
ചിത്രം അഞ്ച്

 

Pic-6
ചിത്രം‌ ആറ്

സംഗതി ലളിതമാണ്- മൊബൈൽ ക്യാമറയിൽ പടമെടുക്കുമ്പോൾ, ലൈറ്റിന് എതിരായി നിങ്ങളുടെ ഒബ്ജക്റ്റിനെ നിർത്തരുത്. പ്രകാശം കൂടുതലുള്ള ഭാഗമാണ് ക്യാമറ നന്നായി പകർത്തുക. ഇപ്പോൾ പുത്തൻ ഫോണുകളിൽ എക്സ്പോഷർ സെറ്റിങ്സ് ഒക്കെയുണ്ടെങ്കിലും ഫൊട്ടോഗ്രഫിയുടെ അടിസ്ഥാന പാഠം ഇതാണ്. (പിൻപ്രകാശം നല്ല ഭംഗിയിൽ പകർത്തുന്ന രീതിയുമുണ്ട്. അതു പിന്നെ പറയാം)

Pic-7
ചിത്രം ഏഴ്

 

Pic-8
ചിത്രം എട്ട്

രണ്ട്- ക്യാമറ ആംഗിൾ

 

എല്ലാ സമയത്തും നമ്മൾക്കു ലൈറ്റ് നോക്കി പടമെടുക്കാനൊന്നും പറ്റുകയില്ല. ട്രെയിനിലെ യാത്രയിൽ ഏതു സ്റ്റേഷൻ എത്തിയെന്നു സുഹൃത്തിനു കാണിച്ചുകൊടുക്കാൻ ആണ് നമ്മുടെ രണ്ടാം ചങ്ങാതി പടമെടുത്തത്. നിർഭാഗ്യത്തിന് പിന്നിൽ സൂര്യൻ നല്ല വെളിച്ചം തൂകി നിൽക്കുന്നുണ്ടായിരുന്നു. ഇറങ്ങി പടമെടുക്കാനോ സൂര്യൻ എന്ന ലൈറ്റ് സോഴ്സിനെ മാറ്റാനോ പറ്റുമോ…? ഇല്ല. അന്നേരം എന്തു ചെയ്യണം… ?

 

ചിത്രം മൂന്ന് നോക്കുക. അതിൽ കാണേണ്ട ബോർഡ് ഇരുണ്ടിരിക്കുന്നു. വേണമെങ്കിൽ എഡിറ്റിങ് ആപ്പുകൾ വഴി ഒന്നു വെളുപ്പിച്ചെടുക്കാം. പക്ഷേ, അതിൽ ഹീറോയിസമില്ലല്ലോ. അപ്പോൾ ശ്രദ്ധിക്കേണ്ടത് ക്യാമറയുടെ ആംഗിൾ ആണ്. ചിത്രം മൂന്ന് തന്നെ ഉദാഹരണമായെടുക്കാം. 

 

നിങ്ങൾക്ക് ആ എഴുത്താണ് തെളിഞ്ഞുകാണേണ്ടത് എങ്കിൽ ക്യാമറയിൽ ആകാശത്തിന്റെ ഭാഗം കുറയ്ക്കുക. അതായത് ഫ്രെയിമിൽ കൂടുതലും താഴ്ഭാഗം ഉൾക്കൊള്ളിക്കാം. ക്യാമറ അതിനനുസരിച്ച് എക്സ്പോഷർ ക്രമീകരിക്കും. കൂടുതൽ വ്യക്തത ലഭിക്കും. ചിത്രം നാല് നോക്കുക. അത്തരത്തിൽ ക്യാമറ ആംഗിൾ മാറ്റിയെടുത്തതാണ് ആ പടം. ആകാശം വിളറിയും നമുക്കു കാണേണ്ട ബോഡ് വ്യക്തമമായും പതിഞ്ഞിട്ടുണ്ട്. ഇതേ വിദ്യ ആൾക്കാരെ പകർത്തുമ്പോഴും  ഉപയോഗിക്കാം. 

 

ഇനി അതൊന്നുമല്ല ആ സൂര്യനെയും ആകാശത്തെയും ആണ് കിട്ടേണ്ടത് എങ്കിലോ… ഉദാഹരണത്തിന് നമുക്ക് ഒരു സായാഹ്നഭംഗിയാണു പകർത്തേണ്ടതെന്നു കരുതുക. ഫ്രെയിമിൽ കൂടുതൽ ഭാഗം ആകാശത്തെ ഉൾക്കൊള്ളിച്ചാൽ മതി. സൂര്യന്റെ ഭംഗിയും ആകാശത്തെയും നല്ലരീതിയിൽ കിട്ടും. അല്ലെങ്കിൽ ചിത്രം അഞ്ചിലേതു പോലെ ഭംഗിയില്ലാത്ത സൂര്യനെയും ആകാശത്തെയും കിട്ടും. 

 

ക്യാമറയുടെ ആംഗിൾ നിങ്ങൾക്കു വേണ്ട ഒബ്ജക്ടിന് അനുസരിച്ച് ഉയർത്തിയോ താഴ്ത്തിയോ നല്ല പടങ്ങളെടുക്കാമെന്നു സാരം.

 

ലൈറ്റ് വേണം. എന്നാൽ അധികം വേണ്ട

 

നടൻ ശ്രീനിവാസന്റെ ഒരു സിനിമയിൽ അത്ര കാറ്റു വേണ്ട എന്നു പറഞ്ഞതു പോലെ ചില സമയത്ത് നമുക്കും തോന്നും അത്ര ലൈറ്റ് വേണ്ടെന്ന്. ചിത്രം എഴും എട്ടും കാണുക. പ്രകാശം ഇല്ലാത്തതിനാൽ ഒരു ടോർച്ച് അടിച്ചാണ് പടമെടുത്തത്. ചിത്രം ഏഴിൽ ആ ഫലങ്ങളുടെ ഡീറ്റയിൽസ് കിട്ടാത്തവിധം കടുത്ത പ്രകാശമാണ് ഉള്ളത്. നേരെ ലൈറ്റ് അടിക്കുമ്പോൾ പറ്റുന്ന ഒരു അബദ്ധമാണിത്. ഒബ്ജക്റ്റിന്റെ ഡീറ്റയിൽസ് നഷ്ടമാകും എന്നതാണു പോരായ്മ. പകരം തീക്ഷ്ണത കുറഞ്ഞ ലൈറ്റുപയോഗിക്കാം. പ്രകാശം  നേരിട്ട് ഒബ്ജക്റ്റിൽ പതിപ്പിക്കാതിരിക്കാം.  ചിത്രം എട്ട് അങ്ങനെയെടുത്തതാണ്. 

 

നിങ്ങളുടെ പടത്തിൽ തീക്ഷ്ണപ്രകാശം നല്ല റിസൽട്ടു നൽകില്ല എന്നതു മാത്രം ഓർത്താൽ മതി. നല്ല പടങ്ങൾ കിട്ടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com