ADVERTISEMENT

ലോകത്ത് ഇന്നത്തെ ഏറ്റവും മികച്ച ക്യാമറ സ്മാര്‍ട് ഫോണുകളുടെ കൂട്ടത്തില്‍ സാംസങ് ഗ്യാലക്‌സി എസ്10 പ്ലസും. ക്യാമറകളുടെ സെന്‍സറിന്റെ പ്രകടനം അവലോകനം ചെയ്ത്  കണ്ടെത്തലുകള്‍ പുറത്തുവിടുന്ന ഡിഎക്‌സ്ഒയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. വാവെയ് കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ മോഡലുകളായാ P20 േപ്രാ, മെയ്റ്റ് 20 പ്രോ എന്നീ മോഡലുകളായിരുന്നു ഒന്നാം സ്ഥാനത്ത്, 109 പോയിന്റ്. ക്യാമറ പ്രകടനത്തില്‍ അതേ പോയിന്റ് ലഭിച്ച് സാംസങ് ഗ്യലക്‌സി എസ് 10 പ്ലസും ഇപ്പോള്‍ സംയുക്തമായി ഒന്നാം സ്ഥാനം പങ്കിടുന്നു. 1500 ചിത്രങ്ങളും 2 മണിക്കൂറിലേറെ വിഡിയോയും പകര്‍ത്തിയ ശേഷം അവയെ വിശകലനം ചെയ്താണ് ക്യാമറ പ്രകടനത്തെക്കുറിച്ച് തങ്ങളുടെ അഭിപ്രായം ഡിഎക്‌സ്ഒ പറയുന്നത്. ഷൗമി എംഐ 9 ആണ് മൂന്നാം സ്ഥാനത്ത്, 107 പോയിന്റ്. 105 പോയിന്റുമായി ഐഫോണ്‍ എക്‌സ് എസ് മാക്‌സ് മൂന്നാം സ്ഥാനത്തുണ്ട്.

 

ഒന്നാം സ്ഥാനത്തുള്ള മൂന്നു ഫോണുകളും ഫൊട്ടോഗ്രാഫിയില്‍ ഒരേ പോയിന്റ് പങ്കിടുന്നു-114. എന്നാല്‍ വിഡിയോഗ്രാഫിയില്‍ പി20 പ്രോ 98 പോയിന്റ് നേടി അല്‍പ്പം മുന്നില്‍ നില്‍ക്കുമ്പോള്‍ മറ്റു രണ്ടു ഫോണുകള്‍ക്കും 97 പോയിന്റ് ആണു ലഭിച്ചിരിക്കുന്നത്.

 

∙ മിക്ക സാഹചര്യങ്ങളിലും കൃത്യമായ വൈറ്റ് ബാലന്‍സും കളറും റെക്കോഡു ചെയ്യുന്നു

∙ വെളിച്ചം കുറഞ്ഞ ഇടങ്ങളില്‍ എടുക്കുന്ന ചിത്രങ്ങളില്‍ കുറഞ്ഞ നോയ്‌സ് 

∙ ഡൈനാമിക് റെയ്ഞ്ചില്‍ മികവ്; ഹൈലൈറ്റ്സ് നഷ്ടപ്പെടാതെ നോക്കും

∙ മികച്ച ഫ്ളാഷ് എക്‌സ്‌പോഷര്‍

∙ കുറച്ചേ സൂം ചെയ്യുന്നുള്ളെങ്കില്‍ മികച്ച ചിത്രങ്ങള്‍ ലഭിക്കും

∙ മികച്ച ബോ-കെ 

 

ഇതെല്ലാമാണ് എസ്10 പ്ലസിന്റെ ഫൊട്ടോഗ്രാഫിയിലെ മികവായി ഡിഎക്‌സ്ഒ പറയുന്നത്.

 

∙ ഫൈന്‍ ഡീറ്റെയിൽസ് പിടിച്ചെടുക്കുന്നതിലെ കുറവുകള്‍

∙ ഷാര്‍പ്‌നെസ് കുറവ്

∙ കൂടുതല്‍ സും ചെയ്താല്‍ മികവു നഷ്ടപ്പെടും

Samsung-Galaxy-S10-camera-

∙ സൂര്യപ്രകാശം കൂടുതലാണെങ്കില്‍ വൃത്തങ്ങള്‍ പ്രത്യക്ഷപ്പെടും (ringing effect)

∙ ബോ-കെയില്‍ ചില ദോഷങ്ങള്‍ തുടങ്ങിയവയാണ് ഫോണിന്റെ കുറവുകളായി ഡിഎക്‌സ്ഒ എടുത്തുപറയുന്നത്.

 

6.4-ഇഞ്ച് വലുപ്പമുളള, അത്യുജ്വലമായ ക്വാഡ് എച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലെയുള്ള ഗ്യാലക്‌സി എസ്10 പ്ലസിന് ട്രിപ്പിള്‍ പിന്‍ ക്യാമറ സിസ്റ്റമാണുള്ളത്. 12 എംപി പ്രധാന ക്യാമറയുടെ അപേച്ചര്‍ മാറ്റാം (f/1.5–2.4). 16 എംപി ( f/2.4) അള്‍ട്രാ വൈഡ് ആംഗിള്‍, f/2.4, 12എംപി 2X ടെലിഫോട്ടോ എന്നിങ്ങനെയാണ് ഫോണിന്റെ ലെന്‍സുകള്‍. ഹാര്‍ഡ് ഡിസ്‌കില്‍ സ്ഥലം കിട്ടാനായി ആപ്പിള്‍ പ്രാമുഖ്യം നല്‍കിയ ഹെയ്ഫ് (HEIF) മോഡില്‍ ചിത്രമെടുക്കാം. (ഹെയ്ഫ് മോഡ് അവതരിപ്പിച്ച ശേഷം ഇറങ്ങിയ ഐഫോണുകളെല്ലാം ഡിഫോള്‍ട്ടായി ഈ ഫോര്‍മാറ്റ് ആയാണ് ചിത്രങ്ങള്‍ എടുക്കുന്നത്. സെറ്റിങ്‌സിൽ എത്തിയാല്‍ ഇതു മാറ്റി പഴയതു പോലെ ജെയ്‌പെഗ് ചിത്രങ്ങളും എടുക്കാം.)

 

ഗ്യാലക്‌സി എസ്10 പ്ലസിന്റേത് മികച്ച ക്യാമറ സിസ്റ്റം തന്നെയാണെന്ന് മിക്ക റിവ്യൂവര്‍മാരും വിധിയെഴുതിയിരിക്കുന്നത്. പോര്‍ട്രെയ്റ്റ് മോഡും മറ്റും മികച്ചതാണ്. എന്നാല്‍ വെളിച്ചക്കുറവില്‍ ചിത്രമെടുക്കുന്ന കാര്യത്തില്‍ ഗൂഗിള്‍ പിക്‌സല്‍ 3യുടെ അടുത്തെങ്ങും വരില്ലെന്നാണ് ചിലര്‍ എടുത്തുകാണിക്കുന്ന പോരായ്മ. അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സെന്ന ആശയം (സാംസങ് അവതരിപ്പിച്ചതല്ല) ടെക് റിവ്യൂവര്‍മാരും ഏറ്റെടുത്തുവെന്നു കാണാം. ഐഫോണുകളില്‍ ഇനിയും ലഭ്യമല്ലാത്ത ഈ ലെന്‍സിലെടുത്ത ചിത്രങ്ങള്‍ പുതുമയായി എടുത്തു പറയപ്പെടുന്നു. 

 

സെല്‍ഫി ഫോണുകളില്‍ രാജാവ്!

 

ഡിഎക്‌സ്ഒയുടെ സെല്‍ഫി ഫോണ്‍ റാങ്കിങ്ങില്‍ എസ്10 പ്ലസ് എതിരില്ലാതെ ഒന്നാം സ്ഥാനം അലങ്കരിക്കുന്നു– 96 പോയിന്റ്. രണ്ടാം സ്ഥാനത്തുള്ള ഗൂഗിള്‍ പിക്‌സലിനും സാംസങ് ഗ്യാലക്‌സി നോട്ട് 9നും 92 പോയിന്റ് വീതമാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com