ADVERTISEMENT

വൈൽഡ് ലൈഫ്, ബേഡ് ഫൊട്ടോഗ്രാഫർമാർക്ക് ഒരു സന്തോഷവാർത്ത. സോണി തങ്ങളുടെ പടക്കോപ്പുകളിൽ പുത്തൻ 600 എംഎം സൂപ്പർ ടെലി ലെൻസ് ചേർക്കുന്നുവെന്നതാണ് വാർത്ത. നല്ല ക്യാമറയാണ്. മിറർ ലെസ് ആയതുകൊണ്ട് ഭാരവും കുറവ്, കൊണ്ടുനടക്കാൻ എളുപ്പം. ഇങ്ങനെ സോണിയുടെ മിറർലെസ് ഫുൾഫ്രെയിം ക്യാമറകളെപ്പറ്റി പ്രൊഫഷണൽ ഫൊട്ടോഗ്രാഫർമാർക്കിടയിൽ നല്ല മതിപ്പാണ്. 

 

പക്ഷേ, ഒരു ചെറിയ കുഴപ്പമുണ്ട്. നമ്മുടെ ആവശ്യങ്ങൾക്കുള്ള ലെൻസുകൾ സോണിക്കില്ല. ഗൗരവമായി ബേഡ് ഫൊട്ടോഗ്രഫി ചെയ്യുന്നവർക്കും മറ്റും യഥാർഥത്തിൽ യോജിച്ച ഒരു ലെൻസില്ല. മറ്റു കമ്പനികളുടെ ലെൻസുകൾ അഡാപ്റ്റർ ചേർത്താണ് സോണി ക്യാമറകളിൽ ഘടിപ്പിക്കാറുള്ളത്. ഇനിയതു വേണ്ടെന്നാണ് ടെക് ലോകത്തെ സംസാരം.

 

600 എംഎം f/4 ജിഎം സൂപ്പർ ടെലിഫോട്ടോ ലെൻസ് സോണിയുടെ ഏറ്റവും ഫോക്കൽ ലെങ്ത്ത് കൂടിയതെന്ന വിശേഷണവുമായാണ് വരുന്നത്. സോണിയുടെ ഫുൾഫ്രെയിം ക്യാമറകൾക്ക് പ്രൊഫഷണൽ ഫൊട്ടോഗ്രഫർമാർക്കിടയിൽ കൂടുതൽ സ്വീകാര്യത കിട്ടാൻ ഈ ലെൻസ് സഹായിക്കും. സ്പോർട്ട് ഫൊട്ടോഗ്രഫി, ബേഡ് ഫൊട്ടോഗ്രഫി എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർ പുതിയ ലെൻസിന്റെ വരവ് ആവേശത്തോടെയാണു കാണുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com