ലൂമിക്സ് ജി 100: വ്ലോഗേഴ്സിനു കയ്യിലൊതുങ്ങുന്ന 4കെ ക്യാമറ

lumix-G-100-V
SHARE

വ്ലോഗേഴ്സിനു കയ്യിലൊതുങ്ങുന്ന 4കെ ക്യാമറ, അതാണു പാനസോണിക് ലൂമിക്സ് ജി 100. ജി 100ന് ക്യാമറ ഹാൻഡിൽ കൂടി നൽകിയാൽ ജി100 V എന്ന അസ്സൽ വ്ലോഗേഴ്സ് ക്യാമറയായി. ഹൈബ്രിഡ് 5 ആക്സിസ് സ്റ്റബിലൈസേഷൻ ഇണക്കിച്ചേർത്ത ഏറ്റവും ചെറിയ ക്യാമറയാണ് ജി100. ഗിംബലിന്റെ അകമ്പടിയില്ലാതെ തന്നെ ഷെയ്ക്ക് ഇല്ലാത്ത വിഡിയോ പകർത്താം. ജി100വി യെ ഒന്നു പരീക്ഷിച്ചാലോ…

∙ കയ്യിലൊതുങ്ങും ഡിസൈൻ

ഒരു ഫോണിന്റെ അത്ര ഹാൻഡി ആണ് ലൂമിക്സ് ജി 100 വി. യാത്രയിൽ പോക്കറ്റിലിട്ടുകൊണ്ടുപോകാം. ക്യാമറയ്ക്കായി ഒരു ബാഗ് കൂടി കൊണ്ടുപോയില്ലെങ്കിലും കുഴപ്പമില്ല. ഭാരം- 345 ഗ്രാം. വളരെ ലളിതമാണ് ബോഡി. സ്വിച്ചുകളുടെ ബഹളങ്ങളില്ല.  പാൻകേക്ക് പോലെ സുന്ദരമായ ലെൻസ് ലോക്ക് ചെയ്തുവയ്ക്കാം. ജി 100 വിയുടെ പ്രത്യേകത മുൻപു പറഞ്ഞല്ലോ. അത് ട്രൈപോഡ് അഥവാ ഒരു ക്യാമറാഗ്രിപ് ആണ്. വ്ലോഗേഴ്സ് തങ്ങളുടെ ക്യാമറയോടൊപ്പം തേഡ് പാർട്ടി ഗ്രിപ് ആണു കൊണ്ടുപോകുക. എന്നാൽ ഇനിയതു വേണ്ട,  മറ്റൊരു ട്രൈപോഡ് തേടി പോകേണ്ടതില്ല. ഗ്രിപ്പിലെ മൈക്രോ യുഎസ്ബി കേബിൾ ക്യാമറയുമായി ഘടിപ്പിക്കാം. ഗ്രിപ്പിൽ വിഡിയോ റെക്കോഡിങ്ങിനും ഷട്ടർ റിലീസിങ്ങിനും ക്യാമറ സ്ലീപ് ചെയ്യിക്കാനുമുള്ള ബട്ടണുകളുണ്ട്. ക്യാമറ തൊടാതെ തന്നെ നിയന്ത്രിക്കാം. വ്ലോഗ് ചെയ്യുമ്പോൾ ഫ്രെയിം മാറ്റാതെ റെക്കോർഡ് ചെയ്യാം. ബോൾഹെഡ് ആണ് ട്രൈപോഡിന്. സൗകര്യപ്രദമായ ആംഗിളിൽ പെട്ടെന്നുതന്നെ ക്യാമറ ക്രമീകരിക്കാം. ഇങ്ങനെ ഗുണങ്ങളേറെ. ലൂമിക്സിന്റെ മറ്റു ക്യാമറകളെപ്പോലെ വെതർപ്രൂഫ് അല്ല ബോഡി.  

Panasonic-Lumix-G-100-V

∙ വിഡിയോ ക്വാളിറ്റി

[4K] 3840x2160 4K/30p: 100Mbps ക്വാളിറ്റിയിൽ വിഡിയോ പകർത്താം. ഡിജിറ്റൽ സ്റ്റബിലൈസ്ഡ് ആണ് വിഡിയോ.  സ്റ്റബിലൈസേഷൻ കുറയ്ക്കാനും ഓഫ് ചെയ്യാനും നമുക്കു കഴിയും. നിറം, ഷാർപ്നെസ് എന്നിവ മികച്ചത്. സ്ലോമോഷൻ വിഡിയോയ്ക്കും മാന്വൽ വിഡിയോ നിയന്ത്രണത്തിനും മോഡുകൾ വേറെയുണ്ട്. 

വിഡിയോ റസല്യൂഷൻ (എംപി 4 ഫോർമാറ്റ്) 

1. [4K] 3840x2160 4K/25p: 100Mbps

2. [4K] 3840x2160 4K/24p: 100Mbps

3.[Full HD] 1920x1080 FHD/60p: 28Mbps

4. [Full HD] 1920x1080 FHD/50p: 28Mbps

5. [Full HD] 1920x1080 FHD/30p: 20Mbps

6. [Full HD] 1920x1080 FHD/25p: 20Mbps

7. [Full HD] 1920x1080 FHD/24p: 24Mbps

8. [HD] 1280x720 HD/30p: 10Mbps

9. [HD] 1280x720 HD/25p: 10Mbps

∙ ടച്ച്സ്ക്രീൻ 

ചെറു ക്യാമറകളിൽ ഇത്രയും ഗുണമുള്ള ടച്ച്സ്ക്രീൻ വേറെ ഇല്ലെന്നു തന്നെ പറയാം. മറ്റു ലൂമിക്സ് ക്യാമറകളിലേതു പോലെത്തന്നെ സ്ക്രീൻ പലവിധത്തിൽ ക്രമീകരിക്കാം. ഏത് ആംഗിളിൽനിന്നും നിങ്ങൾക്ക് ഈസിയായി വിഷ്വൽ പകർത്താം. 

സെൽഫിയെടുക്കണമെങ്കിലോ, ആരെയും ആശ്രയിക്കാതെ വ്ലോഗിങ് ചെയ്യണമെങ്കിലോ സ്ക്രീൻ മുന്നിലേക്കു തിരിച്ചുവയ്ക്കാം. നിങ്ങൾക്കുതന്നെ നിങ്ങളുടെ ഫ്രെയിം സെറ്റ് ചെയ്യാം. മോഡുകളിൽ സ്ലോ മോഷൻ, മാന്വൽ വീഡിയോ മോഡ് എന്നിവ പ്രത്യേകമുണ്ട്.

lumix

∙ ലെൻസ്

ചെറിയ ലെൻസ്. കിറ്റ് ലെൻസിൽ 12-32 എന്ന ഫിഗർ കണ്ട് ഇതൊരു എക്സ്ട്രീം വൈഡ് ആംഗിൾ ലെൻസ് ആണെന്നു ധരിക്കരുത്. ലൂമിക്സ് ക്യാമറകളുടെ മൈക്രോ ഫോർ തേഡ് സെൻസറിന്റെ ക്രോപ് ഫാക്ടർ 2 ആണ്. അപ്പോൾ ഈ കിറ്റ് ലെൻസിന്റെ യഥാർഥ ഫോക്കൽ ലെങ്ത് 24-64 എന്നായി മാറും. അതുകൊണ്ടുതന്നെ വൈൽഡ് ലൈഫ് വിഡിയോ പകർത്തുന്നവർ കൂടുതലായി ഇത്തരം ചെറിയ സെൻസറുകളെ ആശ്രയിക്കുന്നുണ്ട്. 

ലെൻസ് ഫോക്കസിങ് മാന്വൽ ആയി ചെയ്യാൻ പറ്റില്ല. അതു സാരമില്ല… ടച്ച്സ്ക്രീൻ വഴി നമുക്ക് ഇഷ്ടമുള്ളിടത്ത് ഫോക്കസ് ചെയ്യാം. ഫോക്കസിങ്  സ്മൂത്താണ്. മറ്റു ക്യാമറകളെപ്പോലെ ഫോക്കസ് റിങ്ങിന്റെ തിരിയലും മറ്റും ദൃശ്യങ്ങളെ ബാധിക്കുന്നില്ല. മെനു ബട്ടണും ഫോർവേ നാവിഗേഷനും ഒന്നിച്ചാണ്. ഇതിനു ചുറ്റുമുള്ള റിങ് ആണ് ഷട്ടർ സ്പീഡ് ഡയൽ. ഷട്ടർ മാറ്റാൻ, തീരെ ചെറുതായ ഈ ഡയൽ തിരിക്കാൻ ചെറിയൊരു അസൗകര്യം തോന്നിയേക്കാം. ഫങ്ഷൻ ബട്ടണുകളിൽ നമുക്കിഷ്ടമുള്ള മെനു ഐറ്റം ക്രമീകരിക്കാം.

∙ സെൻസർ

മൈക്രോ ഫോർ തേഡ് എന്ന ചെറിയ സെൻസർ. 20.3 മെഗാപിക്സൽ ആണ് സെൻസറിന്റെ ശേഷി. പാനസോണികും ഒളിംപസും ചേർന്നു വികസിപ്പിച്ചെടുത്തതാണ് ഈ സെൻസർ. വില കൂടിയ സ്മാർട് ഫോണുകളെക്കാൾ, ക്വാളിറ്റി നഷ്ടപ്പെടാതെ സൂം ചെയ്തു ദൃശ്യങ്ങൾ പകർത്താം. ഡിജിറ്റൽ സൂമിങ് വേറെ.

∙ സ്റ്റബിലൈസേഷൻ

5 ആക്സിസ് ഹൈബ്രിഡ് സ്റ്റബിലൈസേഷൻ ആണ് ജി 100 ൽ. മറ്റു ലൂമിക്സ് ക്യാമറകളെപ്പോലെ മെക്കാനിക്കൽ സ്റ്റബിലൈസേഷൻ അല്ല. ഫ്രയിം ഡിജിറ്റലി ക്രോപ് ചെയ്താണ് വിഡിയോ സ്റ്റബിലൈസേഷൻ കൈവരിക്കുന്നത്. അതുകൊണ്ട് ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കണം. ഉദാഹരണം - നമ്മൾ പടമെടുക്കുമ്പോൾ കാണുന്ന ഫ്രെയിം ആയിരിക്കില്ല വിഡിയോയിൽ.  സ്റ്റിൽ ഫ്രെയിം ഏതാണ്ട് പത്തുശതമാനം ക്രോപ് ചെയ്താണു വിഡിയോ ഫ്രെയിം വരുക. സ്റ്റിൽ ഫ്രെയിമിനേക്കാൾ കുറച്ചുകൂടി വൈഡ് ആയി ഫ്രെയിം സെറ്റ് ചെയ്യുക, വിഡിയോ പകർത്തുമ്പോൾ. നടക്കുമ്പോഴും മറ്റും ഷെയ്ക് അത്ര പ്രകടമാകുന്നില്ല. അമച്വർ രീതിയിൽ ക്യാമറ കൈകാര്യം ചെയ്തിട്ടുപോലും നല്ല സ്റ്റബിലൈസ്ഡ് വിഡിയോ ആണു ലഭിച്ചത്.

∙ ഓഡിയോ ക്വാളിറ്റി

ഓഡിയോ ക്വാളിറ്റിയിൽ ജി 100 പുലിയാണെന്നു പറയാതെ വയ്യ. നോക്കിയയുടെ ഓസോ ഓഡിയോ സാങ്കേതികവിദ്യ ഇണക്കിച്ചേർത്ത ആദ്യ മിറർലെസ് ക്യാമറയാണ് ജി 100. വ്ലോഗേഴ്സിന് ശബ്ദത്തിന്റെ വ്യക്തത എത്ര ആവശ്യമുള്ളതാണ് എന്നു പറയാതെ അറിയാമല്ലോ. ഓസോ ഓഡിയോ ക്യാമറയിലെ 3 മൈക്കുകളെ ക്രമീകരിച്ച് ഏറ്റവും മികച്ച ഔട്ട് പുട്ട് നൽകും. ഓഡിയോ റെക്കോർഡിങ്ങിന് ബിൽറ്റിൻ മൈക്കിൽ 5 സെറ്റിങ്സ് ഉണ്ട്. മറ്റൊരു റെക്കോഡിങ് മൈക്ക് അധികമായി കണക്ട് ചെയ്യേണ്ടതില്ല. ഫേസ് ട്രാക്കിങ്ങിന് അനുസരിച്ച് വരെ ക്യാമറ ഓഡിയോ റെക്കോർഡ് ചെയ്യും. അവയുടെ വ്യത്യാസം വിഡിയോയിൽ കേൾക്കാം.

∙ ഫ്രെയിം മാർക്കർ

ഫ്രെയിം മാർക്കർ മറ്റൊരു രസകരമായ ഫീച്ചർ ആണ്. സോഷ്യൽ മീഡിയയ്ക്കു വേണ്ടി നമുക്കു പല തരത്തിൽ ഫ്രെയിം സെറ്റ് ചെയ്യേണ്ടിവരും. ഇപ്പോൾ നമ്മൾ ചെയ്യുന്നത് - സാധാരണ ഫോർമാറ്റിൽ വിഡിയോ എടുത്ത് എഡിറ്റ് ചെയ്യുകയാണ്. എന്നാൽ  ഫ്രെയിം മാർക്കർ വഴി വെർട്ടിക്കൽ ആയും മറ്റും ക്യാമറയിൽത്തന്നെ ഫ്രെയിം ചെയ്യാം. സ്ക്രീനിൽ ആ ഫ്രെയിം മാർക്ക് ചെയ്തു കാണപ്പെടും.

iso-800
ഐഒഎസ് –800

∙ ഐഎസ്ഒ പെർഫോമൻസ്

ഐഎസ്ഒ 3200 വരെ കൂട്ടിയിട്ടും പ്രകടമായ നോയ്സോ കളർ മാറ്റമോ അറിയുന്നില്ല.

∙ ചിത്രങ്ങൾ 

ജി100 നൽകുന്നത് ഷാർപ് ചിത്രങ്ങളാണ്. നിറവും നല്ലത്. സൂം ചെയ്തു പടമെടുക്കുമ്പോഴും ഷാർപ്നെസ് കാത്തുസൂക്ഷിക്കുന്നുണ്ട് ജി 100. 

[4:3] 5184x3888(L) / 3712x2784(M) / 2624x1968(S) / 3328x2496(4K PHOTO)

[3:2] 5184x3456(L) / 3712x2480(M) / 2624x1752(S) / 3504x2336(4K PHOTO)

[16:9] 5184x2920(L) / 3840x2160(M) / 1920x1080(S) / 3840x2160(4K PHOTO)

[1:1] 3888x3888(L) / 2784x2784(M) / 1968x1968(S) / 2880x2880(4K PHOTO)

iso-3200
ഐഒഎസ് –3200

∙ കണക്ടിറ്റിവിറ്റി

ബ്ലൂടൂത്ത്, വൈ-ഫൈ കണക്ഷനുകളുണ്ട്. സ്മാർട് ഫോണിലേക്കു നേരിട്ടു ഫയലുകൾ ട്രാൻസ്ഫർ ചെയ്യാം. ഓഡിയോ ജാക്ക് 3.5 mm ആണ്. microHDMI TypeD സ്ലോട്ടുമുണ്ട്.

∙ ബാറ്ററി

1025 mAh ബാറ്ററിയാണ്. ഏതാണ്ട് 270 ചിത്രങ്ങൾ മോണിറ്റർ ഓൺ ആക്കി പകർത്താമെന്നു പാനസോണിക് അവകാശപ്പെടുന്നു. ഒരു ബാറ്ററി കൂടി വാങ്ങി സൂക്ഷിക്കാം. ഇനി അടുത്ത യാത്രയിൽ ഈ കുഞ്ഞുക്യാമറ പോക്കറ്റിലിട്ടു പോകാം. ഒന്നാന്തരം ദൃശ്യങ്ങൾ പകർത്താം. 

വില- DC G 100 – 56,500 രൂപ, DC G 100 V– 62,000 രൂപ

G-100-V

കൂടുതൽ വിവരങ്ങൾക്ക് - കൊച്ചിൻ ഫോട്ടോ എംപോറിയം-9037874450, 9388618220

English Summary: Panasonic Lumix G 100 V- Camera Review

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS