ADVERTISEMENT

സോണി ഇന്ത്യ വ്ളോഗ് ക്യാമറ സെഡ് വി(ZV) സീരീസിലെ ഏറ്റവും പുതിയ രണ്ടാം തലമുറ ക്യാമറ  സെഡ് വി-1 II പുറത്തിറക്കി. ഉപഭോക്താക്കള്‍ കൂടുതലായും ആവശ്യപ്പെട്ട വിപണിയിലെ മുന്‍നിര ഫീച്ചറുകളുമായാണ് അള്‍ട്രാ വൈഡ് ആംഗിള്‍ സൂം വ്ളോഗിങ് ക്യാമറയായ സെഡ് വി-1 II ക്യാമറ അവതരിപ്പിച്ചിരിക്കുന്നത്. സെഡ് വി-1 നേക്കാള്‍ വിശാലമായ ആംഗിളില്‍ ആകര്‍ഷകമായ ഫോട്ടോജെനിക് ഇമേജ് നിലവാരത്തോടെ കൂടുതല്‍ ആകര്‍ഷകമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാന്‍ സെഡ് വി-1 II വ്ളോഗര്‍മാരെ സഹായിക്കും.   

 

1.0 ടൈപ്പ് എക്സ്മോര്‍ ആര്‍എസ് ഇമേജ് സെന്‍സര്‍, ബിയോന്‍സ് എക്സ് ഇമേജ് പ്രോസസിങ് എഞ്ചിന്‍, ഇസഡ്ഇഐഎസ്എസ് വേരിയോ-സോനാര്‍ ടി 18-50എംഎം എഫ്1.84 ലെന്‍സ് എന്നിവ ഉപയോഗിച്ച് വിവിധ തലങ്ങളിലുള്ള ഉള്ളടക്കങ്ങള്‍ പകര്‍ത്താന്‍ ക്രിയേറ്റര്‍മാരെ സഹായിക്കും. മുഴുവന്‍ സീനിനൊപ്പം ആകര്‍ഷകമായ ഫോട്ടോജെനിക് ഇമേജ് പകര്‍ത്തുന്നത് എളുപ്പമാക്കുന്നതാണ് 18എംഎം വൈഡ് ആംഗിള്‍ വ്യൂ ഫീച്ചര്‍.

 

18-50 എംഎം ഒപ്റ്റിക്കല്‍ സൂമും ക്ലിയര്‍ ഇമേജ് സൂമും ചിത്രങ്ങളെ സുഗമമായി വലുപ്പത്തിലാക്കാനും സഹായകരമാവും.  

ബൊക്കെ സ്വിച്ചുള്ള 1.0 ടൈപ്പ് സെന്‍സര്‍, സിനിമാറ്റിക് വ്ളോഗ് സെറ്റിങ്, ക്രിയേറ്റീവ് ലുക്ക്, ഫാസ്റ്റ് ഹൈബ്രിഡ് എഎഫ് സിസ്റ്റം, റിയല്‍ടൈം ഐ എഎഫ്, ബില്‍റ്റ്-ഇന്‍ മൈക്രോഫോണ്‍, ഫേസ് പ്രയോറിറ്റി എഇ, സോഫ്റ്റ് സ്കിന്‍ ഇഫക്റ്റ്, പ്രോഡക്ട് ഷോകേസ് സെറ്റിങ്, എസ്&ക്യൂ ഷൂട്ട് മോഡ്, ബില്‍റ്റ്-ഇന്‍ എന്‍ഡി ഫില്‍ട്ടര്‍ തുടങ്ങിയ ഫീച്ചറുകളും ഇസഡ്വി-1 IIല്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

 

2023 സെപ്റ്റംബര്‍ 25 മുതല്‍ സോണി സെന്‍റര്‍, ആല്‍ഫ ഫ്ളാഗ്ഷിപ്പ് സ്റ്റോറുകള്‍, സോണി അംഗീകൃത ഡീലര്‍മാര്‍, ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ (ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്) എന്നിവയിലും ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും സെഡ് വി-1 II വ്ളോഗ് ക്യാമറ ലഭ്യമാവും. 86,990 രൂപയാണ് വില.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com