ADVERTISEMENT

റഷ്യയുമായുള്ള മിസൈൽ പ്രതിരോധ സംവിധാനം, എസ്–400 കരാറുമായി മുന്നോട്ടു പോകുന്നതിനെതിരെ ഇന്ത്യക്ക്  അമേരിക്കയുടെ താക്കീത്. ഇന്ത്യ റഷ്യയിൽ നിന്ന് എസ്–400 വാങ്ങിയാൽ തങ്ങളുമായുള്ള ബന്ധത്തെ കാര്യമായി ബാധിക്കുമെന്ന മുന്നറിയിപ്പാണ് അമേരിക്കൻ ഭരണകൂടം അറിയിച്ചിരിക്കുന്നത്.

 

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യം മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. കരാറുമായി മുന്നോട്ടു പോയാല്‍ ഇന്ത്യ–അമേരിക്ക പ്രതിരോധ ബന്ധങ്ങളിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും താക്കീതുണ്ട്.

 

സൈനിക ഇടപാടിന് റഷ്യയ്ക്കെതിരായ അമേരിക്കയുടെ ഉപരോധം ഇന്ത്യയ്ക്ക് ഭീഷണിയോ തടസ്സമോ അല്ലെന്ന് നേരത്തെ തന്നെ ഇന്ത്യ അമേരിക്കയെ അറിയിച്ചതാണ്. എസ്–400 വാങ്ങുന്ന കരാറിൽ ഇന്ത്യ നേരത്തെ തന്നെ ധാരണയിലെത്തിയതാണ്. ഇക്കാര്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ത്യ പോലുള്ള രാജ്യം റഷ്യൻ പ്രതിരോധ സാങ്കേതിക വിദ്യ സ്വന്തമാക്കാനുള്ള നീക്കം റഷ്യക്ക് തെറ്റായ സന്ദേശം നൽകുമെന്നാണ് ട്രംപ് സർക്കാരിന്റെ നിലപാട്.

 

നേരത്തെ റഷ്യയുമായുള്ള മിസൈൽ ഇടപാടിന്റെ പേരിൽ ഇന്ത്യയ്ക്കു മേൽ ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ യുഎസ് ഭീഷണിയ്ക്കു മുന്നിൽ കരാർ ഉപേക്ഷിക്കില്ലെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കുകയായിരുന്നു. റഷ്യയുമായുള്ള 40,000 കോടി രൂപയുടെ ഇടപാട് അമേരിക്കയ്ക്കുടെ പ്രതിരോധ വിപണിക്കെതിരെയുള്ള വെല്ലുവിളി തന്നെയാണ്. 

 

എതിരാളിയിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നവർക്കു മേൽ യുഎസ് ഏർപ്പെടുത്തുന്ന ഉപരോധം (സിഎടിഎസ്എ) ഇന്ത്യയ്ക്കും ബാധകമാക്കുമെന്നാണ് ഭീഷണി. ഇക്കാര്യത്തിൽ മുട്ടുമടക്കില്ലെന്നു വ്യ‌ക്തമാക്കിയ മന്ത്രി, പ്രതിരോധ മേഖലയിൽ റഷ്യയുമായുള്ള ദീർഘകാല ബന്ധത്തിന്റെ മൂല്യം യുഎസുമായി നടത്തിയ ചർച്ചകളിലെല്ലാം ഇന്ത്യ അടിവരയിട്ടു വ്യ‌ക്തമാക്കിയതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com