ADVERTISEMENT

ശത്രുക്കളുടെ പോർവിമാനങ്ങളെ നേരിടാൻ പുതിയ മിസൈലുകൾ പരീക്ഷിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ വ്യോമസേന. വിഷ്വൽ റേഞ്ചിനപ്പുറത്തെ ടാർഗറ്റുകളെ വരെ നേരിടാൻ ശേഷിയുള്ള മിസൈലുകളാണ് റഷ്യയിൽ നിന്ന് വാങ്ങുന്നത്. 1,500 കോടി രൂപയുടെ കരാറിലാണ് ഇന്ത്യയും റഷ്യയും ഒപ്പുവെച്ചത്. ഇന്ത്യയുടെ അത്യാധുനിക പോർവിമാനമായ സു-30 എം‌കെ‌ഐയിൽ സജ്ജമാക്കുന്നതിനാണ് റഷ്യയുടെ ആർ -27 എയർ-ടു-എയർ മിസൈലുകൾ സ്വന്തമാക്കുന്നത്.

 

ഇന്ത്യൻ വ്യോമസേനയുടെ സു-30 എം‌കെ‌ഐ കോംബാറ്റ് എയർക്രാഫ്റ്റിൽ ഘടിപ്പിക്കുന്നതിനായി ആർ -27 എയർ-ടു-എയർ മിസൈൽ വാങ്ങാൻ റഷ്യയുമായി കരാർ ഒപ്പിട്ടിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങളും അറിയിച്ചു. പരിധി ഉയർത്തിയിട്ടുള്ള റഷ്യൻ മിസൈലുകൾ സുഖോയിയിൽ ഘടിപ്പിച്ചാൽ ശത്രുവിമാനങ്ങളെ വിഷ്വൽ റെയ്ഞ്ചിനപ്പുറത്തു നിന്നും ആക്രമിക്കാനാകും.

 

10-ഐ പ്രോജക്ടുകൾക്ക് കീഴിലാണ് മിസൈലുകൾ വാങ്ങുന്നത്. നിർണായക ആയുധ സംവിധാനങ്ങളും സ്പെയറുകളും ഒരു നിശ്ചിത കാലയളവിൽ നിലനിർത്താൻ ലക്ഷ്യമിട്ടുള്ളതാണ് കരാർ. വാർ വേസ്റ്റേജ് റിസർവ് (WWR) എന്നാണ് ഇതറിയപ്പെടുന്നത്.

 

മിഗ്, സുഖോയ് സീരീസ് യുദ്ധവിമാനങ്ങൾക്കായി റഷ്യ വികസിപ്പിച്ചെടുത്ത ഇടത്തരം മുതൽ ദീർഘദൂര എയർ-ടു-എയർ ആയുധമാണ് ആർ -27 മിസൈൽ. കഴിഞ്ഞ 50 ദിവസത്തിനുള്ളിൽ പ്രതിരോധ മന്ത്രാലയം അംഗീകരിച്ച അടിയന്തര ആവശ്യങ്ങൾക്കനുസൃതമായി ഉപകരണങ്ങൾ വാങ്ങുന്നതിനായി ഇന്ത്യൻ വ്യോമസേന 7,600 കോടി രൂപയുടെ കരാറുകളിലാണ് ഒപ്പുവച്ചത്.

 

സ്‌പൈസ് -2000, സ്‌ട്രം അറ്റക എടിജിഎം, അടിയന്തര സ്പെയറുകൾ എന്നിവ വാങ്ങാനാണ് വ്യോമസേന 7,600 കോടി രൂപ ചെലവഴിച്ചത്. പുൽവാമ ആക്രമണത്തിനുശേഷം പാക്കിസ്ഥാനുമായുള്ള അതിർത്തികൾ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും വാങ്ങാൻ കേന്ദ്രസർക്കാർ മൂന്ന് സേനകൾക്കും അടിയന്തര അധികാരം നൽകിയിരുന്നു. നൽകിയിട്ടുള്ള അധികാരങ്ങൾ പ്രകാരം സുരക്ഷാ സേനയ്ക്ക് മൂന്ന് മാസത്തിനുള്ളിൽ 300 കോടി രൂപ മുതൽ മുടക്കിൽ അവർക്ക് ഇഷ്ടമുള്ള ഉപകരണങ്ങൾ വാങ്ങാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com