ക്രൂസ് മിസൈലുകൾ നിറച്ച റഷ്യൻ കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക്, പുടിന്റെ നീക്കമെന്ത്?

missile-ship
Photo: Russian Defense Ministry Press Service
SHARE

യുക്രെയ്നിനെതിരെ യുദ്ധം തുടരുന്നതിനിടെ അറ്റ്ലാന്റിക്, ഇന്ത്യൻ മഹാസമുദ്രം, മെഡിറ്ററേനിയൻ എന്നിവിടങ്ങളിലേക്ക് പരിശീലനത്തിനായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ക്രൂസ് മിസൈലുകൾ നിറച്ച കപ്പൽ അയയ്ക്കുന്നു. ഈ പ്രദേശങ്ങളിൽ നടക്കുന്ന പരിശീലന ദൗത്യത്തിൽ റഷ്യയുടെ പുതിയ ഹൈപ്പർസോണിക് ക്രൂസ് മിസൈലായ സിർകോൺ പരീക്ഷിക്കുമെന്നാണ് കരുതുന്നത്.

ഇത്തരം ശക്തമായ ആയുധങ്ങൾ റഷ്യയെ ബാഹ്യ ഭീഷണികളിൽ നിന്ന് സംരക്ഷിക്കുകയും രാജ്യത്തിന്റെ ദേശീയ താൽപര്യങ്ങൾ ഉറപ്പാക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് ഉറപ്പുണ്ടെന്നും പുടിൻ പറഞ്ഞതായി റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സായുധ സേനയുടെ പോരാട്ട ശേഷി വികസിപ്പിക്കുന്നത് തുടരുമെന്നും സിർക്കോൺ മിസൈൽ സംവിധാനം ഏറ്റവും മികച്ചതാണെന്നും പുടിൻ പറഞ്ഞു. റഷ്യയ്‌ക്കെതിരായ ഭീഷണികളെ ചെറുക്കുക, സൗഹൃദ രാജ്യങ്ങളുമായി ചേർന്ന് പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും പിന്തുണ നൽകുക എന്നിവയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രി ഷൊയ്ഗു വ്യക്തമാക്കി.

∙ സിർക്കോൺ മിസൈൽ

ലോകത്തെ ഒന്നടങ്കം അദ്ഭുതപ്പെടുത്തി 2019 ലാണ് സിർക്കോൺ മിസൈൽ റഷ്യ പുറത്തെടുത്തത്. ഹൈപ്പർസോണിക് മിസൈൽ വിന്യസിച്ച ലോകത്തെ ഏക രാജ്യം റഷ്യയാണെന്ന് വീമ്പിളക്കിയാണ് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അന്ന് പുതിയ ആയുധം അവതരിപ്പിച്ചത്. ' ഒരാൾക്കും തടയാനാകാത്ത' സിർക്കോൺ മിസൈലിന്റെ പുതിയ ലാൻഡ് അധിഷ്ഠിത പതിപ്പിന് മാക് 9 വേഗം (ശബ്ദത്തേക്കാൾ 9 ഇരട്ടി വേഗം) കൈവരിക്കാനാകുമെന്നാണ് റഷ്യ അവകാശപ്പെട്ടിരുന്നത്.

ചരിത്രത്തിൽ ആദ്യമായാണ് അമേരിക്കയേക്കാൾ മുകളിൽ ഒരായുധം റഷ്യ വിന്യസിക്കാൻ പോകുന്നത്. ലോകത്തെ ഒരു പ്രതിരോധ സംവിധാനത്തിനും തടുക്കാനാകാത്തതെന്ന അവകാശവാദവുമായാണ് ഹൈപ്പസോണിക് മിസൈൽ അവതരിപ്പിച്ചത്. അണ്വായുധം ഉൾപ്പെടെ വഹിക്കാൻ ശേഷിയുള്ള ഈ മിസൈൽ ‘ഒരു ഉൽക്കാശില പോലെ’ എതിരാളികളുടെ മേൽ പ്രഹരമേൽപിക്കുമെന്നാണ് റഷ്യയുടെ അവകാശവാദം.

റഷ്യയുടെ പുതിയ മിസൈലിന് ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ കഴിയും. ഇത് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിനേക്കാൾ വേഗം കുറവാണ്. എന്നാൽ, ഹൈപ്പർസോണിക് മിസൈലിന് മറ്റു നിരവധി ഫീച്ചറുകൾ കൂടിയുണ്ട്. ഇത് ശത്രുക്കളുടെ റഡാറുകളെ കബളിപ്പിച്ച് മുന്നേറാൻ സഹായിക്കുന്നു.

റഷ്യയ്ക്ക് പുറമെ ഹൈപ്പര്‍സോണിക് മിസൈൽ വികസിപ്പിച്ചെടുക്കാൻ ചൈനയും യുഎസും രംഗത്തുണ്ട്. ഓഗസ്റ്റിൽ ചൈന ഒരു അണ്വായുധ ശേഷിയുള്ള ഹൈപ്പർസോണിക് മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ട് വന്നിരുന്നു. ഹൈപ്പർസോണിക് ആയുധങ്ങളിലെ ചൈനയുടെ പുരോഗതി യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ അദ്ഭുതപ്പെടുത്തുന്നതാണ്.

English Summary: Putin sends missile ship to train in Atlantic and Indian Oceans and Mediterranean

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS